പത്ത് ലക്ഷം രൂപയുടെ വിഷു–ഈസ്റ്റർ ബമ്പർ സമ്മാനവുമായി മൈജി വിഷു ബമ്പർ

കോഴിക്കോട് ∙ ഈസ്റ്റർ വിഷു ആഘോഷങ്ങളുടെ ഭാഗമായി മൈജി അവതരിപ്പിച്ച മൈജി വിഷു ബമ്പറിൽ 10 ലക്ഷം രൂപ ബമ്പർ സമ്മാനം. ഒന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 2 പേർക്ക്, രണ്ടാം സമ്മാനം 2 ലക്ഷം രൂപ വീതം 2 പേർക്ക്, മൂന്നാം സമ്മാനം 1 ലക്ഷം രൂപ വീതം 10 പേർക്ക് എന്നീ ഭാഗ്യസമ്മാനങ്ങൾക്കൊപ്പം ഓരോ പർച്ചേസിനും ഭാഗ്യപരീക്ഷണങ്ങളില്ലാതെ സുനിശ്ചിത സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമായി ആകെ അഞ്ച് കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് മൈജി വിഷു ബമ്പറിലൂടെ നൽകുന്നത്.5,000 രൂപ മുതലുള്ള പർച്ചേസുകളിൽ സമ്മാനകൂപ്പൺ ലഭ്യമാകും. മൈജി വിഷു ബമ്പർ ഏപ്രിൽ 1 മുതൽ 20വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും. മെയ് 3 ന് നടക്കുന്ന നറുക്കെടുപ്പിൽ വിജയികളെ പ്രഖ്യാപിക്കും.മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരായി മൈജി ഓണം മാസ്സ് ഓണം സീസൺ 2, എക്സ് മാസ് സെയിൽ എന്നിവക്ക് ലഭിച്ച വൻ ജനപിന്തുണയും വാഗ്ദാനം ചെയ്തിരുന്നത് പോലെ കാലതാമസം കൂടാതെ ഓണം സീസൺ, ക്രിസ്മസ് സീസൺ സമ്മാനങ്ങൾ കൃത്യസമയത്ത് വിതരണം ചെയ്തത് ഉപഭോക്തൃ ശ്രദ്ധ പിടിച്ചു പറ്റാൻ കാരണമായി.120ൽ പരം ഷോറൂമുകളിലേക്ക് നടത്തുന്ന ബൾക്ക് പർച്ചേസിലെ ലാഭമാണ് സമ്മാനങ്ങളും ഡിസ്കൗണ്ടുകളും ഓഫറുകളുമായി ഉപഭോക്താക്കൾക്ക് മൈജി നൽകുന്നത്. ഉപഭോക്താക്കളുടെ സന്തോഷം മുൻനിർത്തി, മികച്ച ഓഫറുകളും ഒറിജിനൽ പ്രൊഡക്ടുകളും നൽകുന്നതാണ് മൈജിയെ എല്ലാവരുടെയും പ്രിയപ്പെട്ട ചോയ്സാക്കി മാറ്റുന്നത്.
Source link