ഗാസയുടെ ഭൂപ്രദേശങ്ങള്‍ പിടിച്ചെടുക്കും, സൂചന നല്‍കി ഇസ്രയേല്‍ ജറുസലേം: ഗാസയുടെ വലിയഭാഗങ്ങൾ പിടിച്ചെടുക്കുന്നതിനായി …

ജറുസലേം: ഗാസയുടെ വലിയഭാഗങ്ങള്‍ പിടിച്ചെടുക്കുന്നതിനായി സൈനികനടപടി വിപുലീകരിക്കുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അറിയിച്ചു. പിടിച്ചെടുക്കുന്ന പ്രദേശങ്ങള്‍ ഇസ്രയേലിന്റെ സുരക്ഷാമേഖലയ്‌ക്കൊപ്പം ചേര്‍ക്കും. അതേസമയം നിര്‍ദിഷ്ടപദ്ധതിയിലൂടെ ഏതൊക്കെ പ്രദേശങ്ങളാണ് കൂട്ടിച്ചേര്‍ക്കുകയെന്നകാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.ഗാസയിലെ ഭീകരരുടെ ശക്തികേന്ദ്രങ്ങളും പശ്ചാത്തലസൗകര്യങ്ങളും നശിപ്പിക്കുന്നതിനും അവിടം ശുചീകരിക്കുന്നതിനുമാണ് വലിയൊരു പ്രദേശം ഇസ്രയേല്‍ പിടിച്ചെടുക്കുന്നതെന്ന് കാറ്റ്സ് പറഞ്ഞു. ഹമാസിനെ ഭീകരസംഘടനയായാണ് ഇസ്രയേല്‍ കണക്കാക്കുന്നത്. ഹമാസിനെ ഗാസയില്‍നിന്നു പുറത്താക്കാനും ശേഷിക്കുന്ന ബന്ദികളെ ഇസ്രയേലിനു വിട്ടുനല്‍കാനും ഗാസയിലെ പലസ്തീന്‍കാരോട് കാറ്റ്സ് ആവശ്യപ്പെട്ടു. അതാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏകമാര്‍ഗമെന്നും പറഞ്ഞു.
Source link