KERALAM

ശ്രീചിത്ര പുതിയ ബ്ലോക്കിൽ ഒ.പി തുടങ്ങി

തിരുവനന്തപുരം : ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പുതിയ പി.എം.എസ്.എസ്.വൈ ബ്ലോക്കിൽ ഒ.പി പ്രവർത്തനം ആരംഭിച്ചതായി ബ്ലോക്കിന്റെ നോഡൽ ഓഫീസർ ഡോ.ഹരികൃഷ്ണൻ എസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ന്യൂറോ സർജറി, തൊറാസിക് ആൻഡ് വാസ്‌കുലർ സർജറി, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, കാർഡിയോളജി സ്‌പെഷ്യലിറ്റി ക്ലിനിക്ക് എന്നീ ഒപി കളാണ് പ്രവർത്തനമാരംഭിച്ചത്. നിലവിൽ പഴയ ബ്ലോക്കിലാണ് രോഗികൾ ആദ്യം എത്തേണ്ടത്. രജിസ്ട്രേഷൻ പൂർത്തിയാക്കി. രോഗികളെ ജീവനക്കാർ പുതിയ ബ്ലോക്കിലേക്ക് കൂട്ടികൊണ്ടുപോകും. പഴയ കെട്ടിടത്തെയും പുതിയ ബ്ലോക്കിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴിയുണ്ട്. അടുത്തഘട്ടത്തിൽ പുതിയ ബ്ലോക്കിൽത്തന്നെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കും. ഇതോടൊപ്പം പേവാർഡുകളും തുറക്കും. ഒരുവർഷത്തിനുള്ളിൽ ഓപ്പറേഷൻ തീയേറ്ററുകൾ ഉൾപ്പെടെ സജ്ജമാകും. സാമ്പത്തിക പ്രതിസന്ധികളില്ലെന്നും പുതിയ ബ്ലോക്കിൽ ജീവനക്കാരെ നിയോഗിക്കുന്നത് സംബന്ധിച്ച ഫയൽ കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡെപ്യൂട്ടി ഡയറക്ടർ ഡോ.മണികണ്ഠൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് കൃഷ്ണകുമാർ.കെ,അസോസിയേറ്റ് ഡീൻ നാരായണൻ നമ്പൂതിരി, നഴ്സിംഗ് സൂപ്രണ്ട് നിർമ്മല.എം.ഒ,ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ലീന.ആർ.കെ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


Source link

Related Articles

Back to top button