KERALAMLATEST NEWS
സമ്മർ ബമ്പർ പാലക്കാട്ട്; ഭാഗ്യശാലിയെ കണ്ടെത്തിയില്ല

തിരുവനന്തപുരം: സമ്മർ ബമ്പർ ലോട്ടറിയുടെ 10 കോടി ഒന്നാം സമ്മാനം പാലക്കാട് വിറ്റുപോയ എസ്.ജി 513715 എന്ന ടിക്കറ്റിന്. ഭാഗ്യശാലിയെ കണ്ടെത്താനായിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് ലോട്ടറി ആസ്ഥാനമായ ഗോർഖി ഭവനിലായിരുന്നു നറുക്കെടുപ്പ്.
പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ എസ്.സുരേഷ് എന്നയാളുടെ കിംഗ് സ്റ്റാർ ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റാണിത്. ഇവിടെ നിന്ന് ധനലക്ഷ്മി ലോട്ടറി ഏജൻസി എന്ന പേരിൽ വാങ്ങിയ 180 ടിക്കറ്റുകളിൽ ഒന്നാണ് സമ്മാനാർഹമായത്. 1.30 ലക്ഷം ബമ്പർ ടിക്കറ്റുകളാണ് കിംഗ് സ്റ്റാർ ലോട്ടറി ഏജൻസി വിറ്റത്. മൂന്നാം സമ്മാനമായ 5 ലക്ഷം രൂപയും ഇവിടെ നിന്ന് വിറ്റ ടിക്കറ്റിന് ലഭിച്ചു. 250 രൂപയായിരുന്നു സമ്മർ ബമ്പർ ടിക്കറ്റ് വില. ആകെ 36ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.
Source link