KERALAM
കേരള, ആരോഗ്യ യൂണി. ലഹരി മുക്തമായി പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരള,ആരോഗ്യ സർവകലാശാലകൾ 7ന് ലോകാരോഗ്യ ദിനത്തിൽ ലഹരിമുക്തമായി പ്രഖ്യാപിക്കും. ഹോസ്റ്റലുകളും ക്യാമ്പസുകളും ലഹരിമുക്തമാക്കാൻ നടപടിയെടുക്കാൻ പ്രിൻസിപ്പൽമാരോട് രജിസ്ട്രാർമാർ നിർദ്ദേശിച്ചു. രണ്ടിടത്തെയും വി.സി ഡോ. മോഹനൻ കുന്നുമ്മേലിന്റെ നിർദ്ദേശപ്രകാരമാണിത്. 5ന് രണ്ട് സർവകലാശാലകളിലെയും കോളേജുകളിലെ പ്രിൻസിപ്പൽമാരുമായി വി.സി വീഡിയോ കോൺഫറൻസ് നടത്തും. രാവിലെ ആരോഗ്യ സർവകലാശാല,ഉച്ചയ്ക്ക് ശേഷം കേരള സർവകലാശാലാ കോളേജുകളിലെ പ്രിൻസിപ്പൽമാരുമായാണ് യോഗം. കേരളയിൽ 250,ആരോഗ്യ സർവകലാശാലയിൽ 370 കോളേജുകളാണുള്ളത്.
Source link