KERALAM

കൂടൽമാണിക്യം, ബാലുവിന്റെ രാജി സ്വീകരിക്കും

കൊച്ചി: ജാതി വിവേചനത്തിൽ സഹികെട്ട് ഇരി​ങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജീവനക്കാരൻ ബി.എ. ബാലു സമർപ്പിച്ച രാജി ദേവസ്വം ബോർഡ് സ്വീകരിക്കും. പുതിയ ആളെ അടിയന്തരമായി നിയോഗിക്കാൻ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനോട് ആവശ്യപ്പെടും. ഇന്ന് ചേരുന്ന ദേവസ്വം ഭരണസമിതി യോഗത്തിൽ തീരുമാനമുണ്ടാകും.

കഴകം തസ്തികയിലേക്ക് 2023ൽ കെ.ഡി.ആർ.ബി ഇറക്കിയ വിജ്ഞാപന പ്രകാരമായിരുന്നു നിയമനം. ബാലുവിന് തൊട്ടുതാഴെയുള്ളയാൾ ജനറൽ കാറ്റഗറിയിലെ എ. അനുരാജാണ്. എന്നാൽ,​ രണ്ടാമത്തെ ഒഴിവ് ഈഴവ സംവരണമായതിനാൽ ഇയാൾക്ക് നിയമനം ലഭിക്കില്ല. പകരം സപ്ളിമെന്ററി ലിസ്റ്റിലെ ആലപ്പുഴ സ്വദേശി കെ.എസ്. അനുരാഗിനാണ് നിയമന ശുപാർശ നൽകുക. ഈഴവനായ ബാലുവിന്റെ ദുർഗതി അനുരാഗിനും ഉണ്ടാകാതെ നോക്കേണ്ട ചുമതല കൂടൽമാണിക്യം ദേവസ്വത്തിനാണ്.

ഒരു ക്ഷേത്രത്തിന്

6 തന്ത്രിമാർ!

ഇനിയും ബ്രാഹ്മണ തന്ത്രിമാർ ക്ഷേത്രബഹിഷ്കരണ സമരത്തിനിറങ്ങിയാൽ ദേവസ്വം കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടിവരും. സാധാരണ ക്ഷേത്രങ്ങൾക്ക് ഒരു തന്ത്രിയാണുണ്ടാവുക. എന്നാൽ ആറ് തന്ത്രിമാരാണ് കൂടൽമാണിക്യത്തിലുള്ളത്. തന്ത്രിമാരുടെ എണ്ണം കുറയ്ക്കാനുള്ള ആലോചന ദേവസ്വം ഭരണസമിതി അംഗങ്ങൾക്കിടയിലുണ്ട്.


ബാലുവിന്റെ രാജിക്കത്ത് ഇന്ന് ചേരുന്ന ഭരണസമിതിയോഗം പരിഗണിക്കും.സ്വീകരി​ക്കാൻ തീരുമാനി​ച്ചാൽ സർക്കാരിനെ അറിയിക്കും

അഡ്വ.സി.കെ. ഗോപി
ചെയർമാൻ

കൂടൽമാണിക്യം ദേവസ്വം



ശുപാർശ ചെയ്യുന്നയാളെ തസ്തികമാറ്റി നിയമിക്കാനോ മാറ്റിനിറുത്താനോ ദേവസ്വത്തിനാവില്ല. തന്ത്രിമാർ എതിർത്താൽ വേറെ തന്ത്രിമാരെ വയ്ക്കണം

അഡ്വ.കെ.ബി.മോഹൻദാസ്

ചെയർമാൻ

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്


Source link

Related Articles

Back to top button