LATEST NEWS
അമിതവേഗത, വളവു തിരിയവേ നിയന്ത്രണം നഷ്ടമായി; കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം – വിഡിയോ

പീരുമേട്∙ അമിത വേഗത്തിൽ എത്തിയ കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനട യാത്രക്കാരൻ കൊല്ലപ്പെട്ടു. പാമ്പനാർ സ്വദേശി സ്റ്റാൻസിലാവോസ് (70) ആണ് മരിച്ചത്. അപകടത്തിൽ സാരമായി പരുക്കേറ്റ സ്റ്റാൻസിലാവോസിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദേശീയപാതയിൽ പാമ്പനാർ ജംക്‌ഷന് സമീപത്താണ് അപകടം നടന്നത്. സ്വകാര്യ കരാറുകാരനായ സ്റ്റാൻസിലാവോസ് വീട്ടിൽ നിന്നു നിർമാണ പ്രവർത്തനം നടക്കുന്ന സ്ഥലത്തേക്കു പോകുന്നതിന് ഇടയിലായിരുന്നു അപകടം. അമിത വേഗത്തിൽ വളവ് തിരിഞ്ഞെത്തിയ കെഎസ്ആർടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വഴിയരികിലൂടെ നടന്നു പോകുകയായിരുന്ന സ്റ്റാൻസിലാവോസിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വഴിയരികിൽ ഒതുക്കി നിർത്തിയിരുന്ന പിക്കപ് വാനും ഇടിച്ചു തെറിപ്പിച്ച ശേഷമാണ് ബസ് നിന്നത്.
Source link