INDIALATEST NEWS
വെയിലത്ത് വാടില്ല; ‘എസി’ തലയുമായി ട്രാഫിക് നിയന്ത്രണം, ആദ്യഘട്ടത്തിൽ 50 ഉദ്യോഗസ്ഥർക്ക്

ചെന്നൈ ∙ ചെന്നൈയിൽ പൊരിവെയിലിൽ ട്രാഫിക് പൊലീസിന് ആശ്വാസത്തോടെ ഗതാഗതം നിയന്ത്രിക്കാൻ എയർ കണ്ടിഷനർ ഘടിപ്പിച്ച ഹെൽമറ്റുകൾ എത്തി. റീചാർജബിൾ ബാറ്ററികളിൽ പ്രവർത്തിക്കുന്ന എസി യൂണിറ്റാണു ഹെൽമറ്റുകളിൽ. ഒരു ബാറ്ററി 8 മണിക്കൂറോളം ഉപയോഗിക്കാം. എസിയിലെ താപനില നിയന്ത്രിക്കുന്നതിനും സംവിധാനമുണ്ട്. തെലങ്കാനയിലെ സ്വകാര്യ കമ്പനി നിർമിക്കുന്ന എസി ഹെൽമറ്റിന് 20,000 രൂപയാണ് വില. ഏകദേശം 850 ഗ്രാം ഭാരം മാത്രമുള്ള ഹെൽമറ്റുകൾ ധരിക്കാൻ എളുപ്പമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യ ഘട്ടത്തിൽ 50 ഉദ്യോഗസ്ഥർക്കാണ് ഹെൽമറ്റ് നൽകിയത്. വൈകാതെ സംസ്ഥാനമൊട്ടാകെയുള്ള ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് ഹെൽമറ്റ് നൽകുമെന്നാണ് വിവരം.
Source link