KERALAMLATEST NEWS

ഉപഭോക്താക്കളെ വലച്ച് ബാങ്കുകളുടെ സെർവർ തകരാർ

കൊച്ചി: സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്.ബി.ഐ) അടക്കമുള്ള പ്രമുഖ ബാങ്കുകളുടെ സെർവർ തകരാർ യു.പി.ഐ, ബാങ്കിംഗ് ഇടപാടുകൾ മുടക്കിയതോടെ രാജ്യമൊട്ടാകെ ഉപഭോക്താക്കൾ വലഞ്ഞു. സാമ്പത്തിക വർഷത്തിലെ ക്ളോസിംഗ് നടപടികളുടെ ഭാഗമായാണ് ഇടപാടുകളിൽ തടസ്സം നേരിട്ടതെന്ന് എസ്.ബി.ഐ പത്രക്കുറിപ്പിൽ അറിയിച്ചു.

ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ സേവനങ്ങളും ഭാഗികമായി മുടങ്ങി. ഇന്നലെ വൈകുന്നേരത്തോടെ സാങ്കേതിക തകരാർ പരിഹരിക്കാനായി.

ബാങ്ക് സെർവർ പണിമുടക്കിയതോടെ രാജ്യത്തെ ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ യു.പി.ഐ പേയ്മെന്റുകളും പണം ട്രാൻസ്ഫറുമടക്കമുള്ള സേവനങ്ങളാണ് രാവിലെ മുതൽ വൈകിട്ടുവരെ തടസ്സപ്പെട്ടത്. എന്നാൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് തടസമുണ്ടായില്ല.


Source link

Related Articles

Back to top button