INDIALATEST NEWS

‘കട്ട്, സാമാൻ ഓർ മാൽ’: അതാണ് കോഡ് ഭാഷ; ലഹരിയൊഴുക്കാൻ ഗോൾഡൻ ട്രയാംഗിൾ, ഗോൾഡൻ ക്രസന്റ് നക്സസ്!


ന്യൂഡൽഹി ∙ ലഹരി ഉപയോഗത്തിനിടെ എച്ച്ഐവി പിടികൂടി, പ്രതിരോധശേഷി നഷ്ടപ്പെട്ടതോടെ ക്ഷയരോഗവും പിന്നാലെയെത്തി. കട്ടിലിൽ നിന്നെഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് അമൽ (പേര് യഥാർഥമല്ല). പഠനവും കുടുംബവും ഉൾപ്പെടെ ജീവിതം ആകെ കീഴ്മേൽ മറിഞ്ഞു. ഇപ്പോൾ സൗത്ത് ഡൽഹിയിലെ ലഹരിവിമുക്ത കേന്ദ്രത്തിൽ പരസഹായമില്ലാതെ പ്രാഥമികകൃത്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.‘കട്ട്, സാമാൻ ഓർ മാൽ’– ലഹരിയിൽ മതിമറന്നുപോയ കാലത്തുനിന്ന് അമൽ ഓർമിച്ചെടുത്ത കോഡ് വാക്കുകളാണിത്.  കട്ട്: 50 ശതമാനത്തിലേറെ രാസവസ്തുക്കൾ കലർന്ന ലഹരി. സാമാൻ: 25% രാസവസ്തു. മാൽ: രാസവസ്തുക്കൾ ചേരാത്ത കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കൾ.യൗവനത്തിൽ തന്നെ ഗുരുതരരോഗം ബാധിച്ച തന്റെ ജീവിതത്തിലേക്കു വിരൽചൂണ്ടി അമലിനു ഒന്നേ പറയാനുള്ളൂ: ‘വെറുതെ പോലും ലഹരിയുടെ കുഴിയിലേക്ക് വീഴരുത്, പിന്നൊരു തിരിച്ചുപോക്കുണ്ടാകില്ല’. പണമില്ലാത്തവർ ദേസി ദാരുവിലും കഞ്ചാവിലും അലർജിക്ക് ഉൾപ്പെടെ ഉപയോഗിക്കുന്ന ഗുളികകളിലും ലഹരി കണ്ടെത്തുന്നു. വമ്പന്മാരാകട്ടെ മുൻനിര മ്യൂസിക് പബ്ബിലും ഡാൻസ് ബാറിലും മറ്റുമെത്തി ഹെറോയിനും ഹാഷിഷും ഐവിയുമുൾപ്പെടെയുള്ള രാസലഹരിയിൽ മുങ്ങുന്നു.ലഹരിവിമുക്ത കേന്ദ്രങ്ങളിലെത്തുന്നവരിൽ ഭൂരിഭാഗം പേരും ഹാഷിലും അലുമിനിയം ഫോയിലും ചേർത്തുണ്ടാക്കുന്ന സ്മാക്ക്, ‘മിയാവ് മിയാവ്’ എന്ന് അറിയപ്പെടുന്ന മെഫിഡ്രോൺ, മദ്യം എന്നിവയുടെ പിടിയിലമർന്നവരാണ്. ലഹരിവിമുക്ത കേന്ദ്രങ്ങളിൽ കുട്ടികളുടെ വാർഡുകൾ കൂടുന്നു എന്നതാണ് മറ്റൊരു ഭീതി.


Source link

Related Articles

Back to top button