ചെന്നൈ ∙ സംസ്ഥാന ബിജെപിയെ നയിക്കാൻ പുതിയ അധ്യക്ഷനെ നിയമിക്കാൻ ദേശീയ നേതൃത്വം തീരുമാനിച്ചതായി സൂചന. കെ.അണ്ണാമലൈ തുടരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ വിവരം. സഖ്യം പുനഃസ്ഥാപിക്കുന്നതിന് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണു നീക്കം വേഗത്തിലായതെന്നാണു വിവരം.അണ്ണാഡിഎംകെയ്ക്കു കൂടി താൽപര്യമുള്ള നേതാവിനെയാകും നിയമിക്കുക. ബിജെപി നിയമസഭാകക്ഷി നേതാവ് നൈനാർ നാഗേന്ദ്രൻ, മുൻ സംസ്ഥാന അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ എൽ. മുരുകൻ എന്നീ പേരുകൾക്കാണു മുൻതൂക്കം. 8നു ശേഷം പ്രഖ്യാപനമുണ്ടായേക്കും.ജാതി സമവാക്യങ്ങൾ കൂടി പരിഗണിച്ചാണു നാഗേന്ദ്രനു കൂടുതൽ സാധ്യത കൽപിക്കുന്നത്. തെക്കൻ തമിഴ്നാട്ടിലെ ജനങ്ങൾക്കിടയിലെ സ്വാധീനവും തേവർ വോട്ടുകളെ ആകർഷിക്കാനുള്ള കഴിവും തുണച്ചേക്കും.
Source link
അണ്ണാഡിഎംകെയ്ക്കു താൽപര്യമില്ല, അണ്ണാമലൈയെ മാറ്റാൻ ബിജെപി; പരിഗണനയിൽ 2 പേരുകൾ
