600 കോടി ആസ്തി! ഒരു സിനിമയ്ക്ക് 275 കോടി വരെ; ഇത് ജനനായകന്റെ ‘വിജയ’ഭാഷ്യം

തമിഴക വെട്രി കഴകം…തമിഴ് സിനിമയിലെ ഡിസ്‌റപ്റ്ററായി മാറിയ വിജയ് എന്ന ജോസഫ് വിജയ് ചന്ദ്രശേഖര്‍ 2024 ഫെബ്രുവരിയിലായിരുന്നു തന്റെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് ഔപചാരിക തുടക്കം കുറിച്ച് സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചത്. ഇരുധ്രുവ കേന്ദ്രീകൃതമായ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഡിസ്‌റപ്ഷന്‍ തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വളരെ ചിട്ടപ്പെടുത്തിയ രാഷ്ട്രീയ രംഗപ്രവേശമാണ് വിജയ് നടത്തിയത്. പുറത്തിറങ്ങാനിരിക്കുന്ന ‘ജനനായക’നെന്ന ചിത്രം കൂടി ആയാല്‍ രാഷ്ട്രീയം വിജയുടെ പുതിയ അങ്കത്തട്ടായി മാറും. എന്നാല്‍ ഇതിനോടകം സിനിമയിലൂടെ എല്ലാ അര്‍ത്ഥത്തിലും വിജയത്തിന്റെ പ്രതീകമായി മാറാന്‍ വിജയ്ക്ക് സാധിച്ചിട്ടുണ്ട്. 600 കോടി ആസ്തിവളരെ വ്യവസ്ഥാപിതമായ ക്രമത്തിലൂടെ ജനങ്ങളുടെ പള്‍സറിഞ്ഞുള്ള വിജയുടെ സിനിമാ കരിയര്‍ കോടികളുടെ ആസ്തിയാണ് അദ്ദേഹത്തിന് നല്‍കിയത്. ഇന്ന് 600 കോടി രൂപയോളമാണ് 100ല്‍ താഴെ മാത്രം ചിത്രങ്ങളിലഭിനയിച്ച് അദ്ദേഹം ആസ്തിയായി നേടിയത്. ഒരു സിനിമയ്ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാമനാണ് വിജയ്.
Source link