KERALAMLATEST NEWS

നവകേരളീയം കുടിശിക നിവാരണം 30വരെ നീട്ടി

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ വായ്പാകുടിശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 30വരെ നീട്ടിയതായി മന്ത്രി വി.എൻ.വാസവൻ. കാലാവധി മാർച്ച് 31ന് അവസാനിച്ചതിനാലാണിത്. ജനുവരി രണ്ടിനാണ് പദ്ധതി തുടങ്ങിയത്. സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമികസഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കും പദ്ധതി ബാധകമാണ്. സ്വർണ്ണ പണയ വായ്പ, നിക്ഷേപ വായ്പ എന്നിവ ഒഴികെയുള്ള എല്ലാതരം കുടിശികയുള്ള വായ്പകളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് ഇളവിന് അവസരമുണ്ട്. ഓഡിറ്റിൽ 100% കരുതൽ വയ്‌ക്കേണ്ടി വന്നിട്ടുള്ള വായ്പകൾ തീർപ്പാക്കുന്നതിന് പ്രത്യേക മുൻഗണന നൽകുമെന്നും മന്ത്രി അറിയിച്ചു.


Source link

Related Articles

Back to top button