KERALAM

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പുതിയ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതിന് 271 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ യോഗം അനുമതി നൽകി. നിലവിലെ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന കവാടത്തിൽ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് ബ്രേക്ക് വാട്ടർ നിർമ്മിക്കും. രണ്ടു പാക്കേജുകളായാണ് പദ്ധതി നടപ്പാക്കുക.

അദാനി തുറമുഖ കമ്പനി മുഖേന 235 മീറ്റർ നീളമുള്ള പുലിമുട്ട്, 500 മീറ്റർ നീളത്തിൽ ഫിഷിംഗ് ബർത്ത്, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ 146 കോടി രൂപ ചിലവഴിച്ച് ഒന്നാം പാക്കേജായി നടപ്പാക്കും. നിലവിലെ ഫിഷിംഗ് ഹാർബറിന്റെ സിവേർഡ് ബ്രേക്ക് വാട്ടറിൽ നിന്നും 45 ഡിഗ്രി ചരിവിൽ 250 മീറ്റർ നീളമുള്ള ബ്രേക്ക് വാട്ടർ നിർമ്മാണം 125 കോടി രൂപ ചിലവിൽ രണ്ടാം ഘട്ടമായി നടപ്പാക്കും. ഹാർബർ എൻജിനിയറിംഗ് വകുപ്പ് മുഖേനയാണിത്. പുനെയിലെ സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷനാണ് അന്തിമ രൂപരേഖ തയ്യാറാക്കിയത്.


Source link

Related Articles

Back to top button