WORLD
'ഇന്ത്യ ഇറക്കുമതിച്ചുങ്കം കുറയ്ക്കും'; അവകാശവാദവുമായി ട്രംപ് വാഷിങ്ടൺ: യുഎസ് ഉത്പന്നങ്ങൾക്കുമേലുള്ള തീരുവ ഇന്ത്യ …

വാഷിങ്ടണ്‍: യുഎസ് ഉത്പന്നങ്ങള്‍ക്കുമേലുള്ള തീരുവ ഇന്ത്യ ഗണ്യമായി കുറയ്ക്കാന്‍ പോവുകയാണെന്നാണ് താന്‍ അറിഞ്ഞതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസ് ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് പുറമേ മറ്റ് രാജ്യങ്ങളും ഇറക്കുമതിച്ചുങ്കം കുറയ്ക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.’ഇന്ത്യ അവരുടെ ഇറക്കുമതിച്ചുങ്കം ഗണ്യമായി കുറയ്ക്കാന്‍ പോവുന്നുവെന്ന് കേട്ടതായി ഞാന്‍ മനസിലാക്കുന്നു. എന്തുകൊണ്ട് അവര്‍ക്കിത് നേരത്തേ ചെയ്തുകൂടാ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഇന്ത്യയ്ക്ക് പുറമേ മറ്റ് രാജ്യങ്ങളും തീരുവ കുറയ്ക്കുമെന്നാണ് ഞാന്‍ കരുതുന്നത്’, എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.
Source link