INDIALATEST NEWS

ഇന്ത്യ – ചിലെ വ്യാപാരബന്ധം ശക്തമാക്കാൻ ധാരണ


ന്യൂഡൽഹി ∙ ഇന്ത്യയും ചിലെയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാനുള്ള ചർച്ചകൾ ആരംഭിക്കാൻ ധാരണ. 5 ദിവസത്തെ സന്ദർശനത്തിനായി എത്തിയ ചിലെ പ്രസിഡന്റ് ഗബ്രിയേൽ ബോറിച്ചുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ പ്രതിരോധം, ധാതു, ആരോഗ്യ മേഖലകളിൽ കൂടുതൽ സഹകരണത്തിനും ധാരണയായിട്ടുണ്ട്. അന്റാർട്ടിക്ക മേഖലയിലെ പര്യവേഷണത്തിൽ ഇരു രാജ്യങ്ങളും സഹകരിക്കും. ദുരന്ത നിവാരണ മേഖലയിൽ പരസ്പരം കൈകോർക്കാനും തീരുമാനമായിട്ടുണ്ട്.  ഡിജിറ്റൽ അടിസ്ഥാന സൗകര്യം, റെയിൽവേ, ബഹിരാകാശ മേഖലകളിലെ ഇന്ത്യയുടെ പരിചയ സമ്പത്ത് എന്നിവ ചിലെയുമായി പങ്കുവയ്ക്കാനും ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 2022 മേയിൽ പ്രസിഡന്റ് പദവിയിലെത്തിയ ഗബ്രിയേൽ ബോറിച് ആദ്യ ഇന്ത്യാ സന്ദർശനത്തിനായി ഇന്നലെയാണു ഡൽഹിയിലെത്തിയത്. രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിനു വിരുന്നൊരുക്കി.


Source link

Related Articles

Back to top button