ഉത്തരാഖണ്ഡിലെ 15 സ്ഥലപ്പേരുകൾ പുതുക്കി

ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ 4 ജില്ലകളിലെ 15 സ്ഥലങ്ങൾ സർക്കാർ പുനർനാമകരണം ചെയ്തു. ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവും കണക്കിലെടുത്തും പൊതുവികാരം മാനിച്ചുമാണ് പേരുമാറ്റമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വിശദീകരിച്ചു. എന്നാൽ, നടപടിയെ പ്രതിപക്ഷം വിമർശിച്ചു. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ പേരുകൂടി ഉത്തർപ്രദേശ്–2 എന്നു മാറ്റാമായിരുന്നു എന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പരിഹസിച്ചു.സ്ഥലങ്ങളും പുതുക്കിയ പേരും: ഔറംഗസേബ്പുർ– ശിവാജിനഗർ, ഗാസിവാലി– ആര്യനഗർ, ചാന്ദ്പുർ– ജ്യോതിബാ ഫുലെ നഗർ, മുഹമ്മദ്പുർ ജാട്– മൊഹൻപുർ ജാട്, ഖാൻപുർ കുർസലി– അംബേദ്കർ നഗർ, ഇദ്രിസ്പുർ– നന്ദപുർ, ഖാനപുർ– കൃഷ്ണപുർ, അക്ബർപുർ ഫസൽപുർ – വിജയനഗർ (ഹരിദ്വാർ ജില്ല), മിയാൻവാല– റാംജിവാല, പീർവാല– കേസരി നഗർ, ചന്ദപുർ ഖുർദ്– പൃഥ്വിരാജ് നഗർ, അബ്ദുൽപുർ– ദക്ഷനഗർ (ഡെറാഡൂൺ ജില്ല), നവാബി റോഡ്– അടൽ മാർഗ്, പഞ്ചക്കി– ഐടിഐ മാർഗ്–ഗുരു ഗോൾവൾക്കർ മാർഗ് (നൈനിറ്റാൾ ജില്ല), സുൽത്താൻപുർ പാട്ടി– കൗശല്യപുരി (ഉധംസിങ് നഗർ ജില്ല).
Source link