INDIALATEST NEWS

സബർമതി ആശ്രമ നവീകരണം: തുഷാർ ഗാന്ധിയുടെ ഹർജി തള്ളി


ന്യൂഡൽഹി ∙ സബർമതി ആശ്രമത്തിന്റെ നവീകരണത്തിനു ഗുജറാത്ത് സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ഗാന്ധിയൻ മൂല്യങ്ങൾക്ക് എതിരാണെന്നു ചൂണ്ടിക്കാട്ടി ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ആവശ്യം നേരത്തേ ഹൈക്കോടതിയും നിരസിച്ചതാണ്. അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ രണ്ടരവർഷത്തോളം വൈകിയെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.സബർമതി ആശ്രമത്തിൽ 1200 കോടിയോളം രൂപയുടെ നവീകരണ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചത്. ആശ്രമത്തിന്റെ സ്വഭാവം ഇല്ലാതാക്കുന്നതാണ് പദ്ധതിയെന്നും ഇരുന്നൂറോളം കെട്ടിടങ്ങൾ ഇല്ലാതാകുമെന്നുമായിരുന്നു തുഷാർ ഗാന്ധി ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ആശ്രമ സ്വഭാവത്തിനു മാറ്റം വരില്ലെന്നു ഗുജറാത്ത് സർക്കാർ ഉറപ്പു നൽകിയ സാഹചര്യത്തിലാണ് നേരത്തേ ഹൈക്കോടതി ഹർ‍ജി തള്ളിയത്. 


Source link

Related Articles

Back to top button