LATEST NEWS
കുക്കറിന്റെ മൂടി കൊണ്ട് മകനും മരുമകളും മർദിച്ചു; വയോധികയ്ക്ക് ഗുരുതര പരുക്ക്

കോഴിക്കോട്∙ ബാലുശ്ശേരിയിൽ മകന്റെയും മരുമകളുടെയും മർദനമേറ്റ് വയോധികയ്ക്ക് ഗുരുതര പരുക്ക്. ബാലുശ്ശേരി കണ്ണാടിപ്പൊയിലിലാണു സംഭവം. നടുക്കണ്ടി സ്വദേശി രതിക്കാണു പരുക്കേറ്റത്. രതിയെ ഭർത്താവ് ഭാസ്കരൻ, മകൻ രബിൻ, മരുമകൾ ഐശ്വര്യ എന്നിവർ ചേർന്നു കുക്കറിന്റെ മൂടി കൊണ്ട് അടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു. രതിയെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Source link