‘സംരംഭക വർഷം’ കേരളത്തിന്റെ സംരംഭക സാധ്യതകൾ തുറന്നുകാട്ടിയ പദ്ധതി: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: എംഎസ്എംഇ മേഖലയ്ക്ക് അനുകൂലമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച സംരംഭക വർഷം പദ്ധതി വ്യവസായിക, സംരംഭകത്വ സൗഹൃദ ആവാസവ്യവസ്ഥയായുള്ള സംസ്ഥാനത്തിന്റെ പരിവർത്തനത്തിന് ശക്തി പകർന്നുവെന്ന് മന്ത്രി പി. രാജീവ്. വാഷിംഗ്ടണ്‍ ഡിസിയിൽ അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെ വാർഷിക സമ്മേളനത്തിൽ ’സംരംഭക വർഷം കേരളത്തിലെ സംരംഭകത്വ ആവാസവ്യവസ്ഥയും അതിന്റെ വിജയകരമായ നടപ്പാക്കലും’ എന്ന വിഷയത്തിൽ ഓണ്‍ലൈനായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംരംഭക വർഷം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് പൊതുഭരണത്തിലെ നൂതനാശയങ്ങൾക്കുള്ള എഎസ്പിഎ അവാർഡ് സമ്മേളനത്തിൽ കേരളത്തിന് സമ്മാനിച്ചു. കേന്ദ്ര ടൂറിസം അഡീഷണൽ സെക്രട്ടറിയും കേരള വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ സുമൻ ബില്ല പുരസ്കാരം ഏറ്റുവാങ്ങി. സർക്കാർ നയങ്ങൾ, പൊതുഭരണം തുടങ്ങിയ മേഖലകളിലെ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അമേരിക്കയിലെ 10,000 -ത്തിലേറെ പ്രഫഷണലുകൾ ഉൾപ്പെടുന്ന സംഘടനയാണ് എഎസ്പിഎ.

Source link