കേരളത്തില്‍ 18 പുതിയ ശാഖകൾ തുറന്ന് ബാങ്ക് ഓഫ് ബറോഡ

കൊച്ചി: പൊതുമേഖലാ ബാങ്കായ ഓഫ് ബറോഡ കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു.വിപുലീകരണത്തിന്റെ ഭാഗമായി 2024-25 സാമ്പത്തിക വര്‍ഷം 18 പുതിയ ശാഖകള്‍ തുറന്നു. കൊരട്ടി, പത്തനാപുരം, കുഴല്‍മന്ദം, തേവയ്ക്കല്‍, മാനന്തവാടി, ആലത്തൂര്‍, ഇരിട്ടി, തിരുവില്വാമല, അമ്പലപ്പുഴ, അരൂര്‍, മാന്നാര്‍, ചാരുംമൂട്, വളാഞ്ചേരി, കുറ്റിപ്പുറം, പാമ്പാടി, മണര്‍കാട്, ചെറുതോണി, വാടാനപ്പിള്ളി എന്നീ ശാഖകളാണു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് പുതുതായി ആരംഭിച്ചിരിക്കുന്നത്.
ഇതോടെ ബാങ്കിന്റെ കേരളത്തിലെ മൊത്തം ശാഖകളുടെ എണ്ണം 242 ആയി. മെച്ചപ്പെട്ടതും തടസമില്ലാത്തതുമായ അനുഭവങ്ങള്‍ ഉറപ്പാക്കി ജനങ്ങളിലേക്കു ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കാനാണ് ശാഖകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതെന്നു ബാങ്ക് ഓഫ് ബറോഡ അറിയിച്ചു.

Source link