KERALAMLATEST NEWS

കെ.എസ്.ആർ.ടി.സിയിൽ ഒന്നാം തീയതി ശമ്പളമെത്തി

തിരുവനന്തപുരം: കെ.ബി. ഗണേശ് കുമാർ ഗതാഗത മന്ത്രിയായി ചുമതലയേറ്റപ്പോൾ നൽകിയ വാക്ക് പാലിച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മാർച്ചിലെ മുഴുവൻ ശമ്പളവും ഏപ്രിൽ ഒന്നിനു തന്നെ നൽകി. 2020 ഡിസംബറിന് ശേഷം ആദ്യമായാണ് ഒന്നാംതീയതി ശമ്പളം പൂർണ്ണമായി നൽകുന്നത്.

എസ്.ബി.ഐയിൽ നിന്ന് 80 കോടി ഓവർഡ്രാഫ്ട് എടുത്താണ് ശമ്പളം നൽകിയത്. സർക്കാർ ധനസഹായം കിട്ടുമ്പോൾ തിരിച്ചടയ്ക്കും. ശമ്പള വിതരണത്തിനായി സർക്കാർ 50 കോടി രണ്ടുഗഡുക്കളായി നൽകുന്നുണ്ട്. രണ്ടുഗഡുക്കളായി നൽകിയിരുന്ന ശമ്പളം കഴിഞ്ഞ എട്ടുമാസമായി ഒരുമിച്ചാണ് നൽകിയിരുന്നത്. എന്നാൽ, ഒന്നാംതീയതി നൽകാൻ കഴിഞ്ഞിരുന്നില്ല.

ഏപ്രിൽ ഫൂളെന്ന് കരുതി

ഒന്നാം തീയതി മുഴുവൻ ശമ്പളവും അക്കൗണ്ടിൽ എത്തിയെന്ന അറിയിപ്പ് വന്നപ്പോൾ ജീവനക്കാർ ആദ്യം വിശ്വസിച്ചില്ല. ഏപ്രിൽ ഫൂളാണെന്ന് കരുതി. എന്നാൽ, അക്കൗണ്ട് പരിശോധിച്ചതോടെ സംഗതി ശരിയാണെന്ന് ബോധ്യപ്പെട്ടു. ജീവനക്കാർ ഹാപ്പി.


Source link

Related Articles

Back to top button