ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണം: ഹിസ്ബുള്ള നേതാവടക്കം നാലു പേർ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: ലബനനിലെ ബെയ്റൂട്ട് നഗരത്തിലെ കെട്ടിടത്തിനു നേരേ ഇന്നലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. ഇസ്രയേലിനെതിരേ അക്രമങ്ങൾ നടത്താൻ ഹമാസിനെ സഹായിച്ചുപോന്നിരുന്ന ഹിസ്ഹുള്ളയുടെ ഒരു പ്രവർത്തകനെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഏഴു പേർക്ക് പരിക്കേറ്റുവെന്നു ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിന്റെ നിർദേശം അനുസരിച്ചായിരുന്നു ആക്രമണം.
ഹസൻ ബഡിയറും മകൻ അലിയും കൊല്ലപ്പെട്ടുവെന്നു ഹിസ്ബുള്ള ഉദ്യോഗസ്ഥൻ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ മറ്റു രണ്ടു പേർ ഇവരുടെ അയൽക്കാരാണ്.
Source link