‘ഹിന്ദി ഡയലോഗ് അല്ലേ, കേരളത്തിലെ സംഘികൾക്ക് സത്യത്തിൽ ഒന്നും മനസിലായിട്ടില്ല; കഷ്ടം’

പൃഥ്വിരാജ് ചിത്രം എമ്പുരാനുനുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദത്തിൽ പ്രതികരിച്ച് സംവിധായിക ഐഷ സുൽത്താന. എമ്പുരാൻ കണ്ടിട്ട് കേരളത്തിലെ സംഘികൾക്ക് സത്യത്തിൽ ഒന്നും മനസിലായിട്ടില്ലെന്ന് ഐഷ സുൽത്താന ഫേസ്ബുക്കിൽ കുറിച്ചു. പൃഥ്വിരാജിനെ ജിഹാദി തീവ്രവാദി എന്നൊക്കെ വിളിക്കുന്ന നീയൊക്കെ ആ സിനിമയിൽ പാകിസ്ഥാൻ തീവ്രവാദികളുടെ കൈയിൽ നിന്നും കുട്ടികളെ രക്ഷിച്ചെടുക്കുന്ന ലാലേട്ടനേയും അതിനെ പിന്തുടർന്ന് പൃഥ്വിരാജിന്റെയും സീനുകൾ കണ്ടില്ലേ എന്ന് ഐഷ ചോദിക്കുന്നു.
‘ ഈ സിനിമയും ആ കാണിച്ച വിഷ്വൽസിന്റെ ഡെപ്ത്തും മനസിലാവാത്ത സംഘികളാണ് ശരിക്കും ഗോദ ഗോദ എന്ന് പറഞ്ഞു മലക്കം മറിയുന്നത്. മണ്ടൻമാർ. ഹിന്ദി ഡയലോഗ് ആയത് കൊണ്ടാവും കേരളത്തിലെ സംഘികൾക്കു സത്യത്തിൽ ഒന്നും മനസിലായിട്ടില്ല. എന്നിട്ടാണോടെ ഭാരതം മുഴുവനും ഹിന്ദി ഭാഷ കൊണ്ടു വരാൻ ശ്രമിക്കുന്നത്. കഷ്ടം’- ഐഷ സുൽത്താന ഫേസ്ബുക്കിൽ കുറിച്ചു.
ഐഷ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ്
ഇന്നലെയാണ് ഞാൻ എമ്പുരാൻ എന്ന സിനിമ കണ്ടത്… എനിക്ക് തോന്നിയത് ശരിക്കും സംഘികൾ ഈ സിനിമ എവിടം കൊണ്ടാണ് കണ്ടതെന്നാണ് കാരണം
1: ഈ സിനിമ തുടങ്ങുന്നത് തന്നെ താങ്ക്സ് കാർഡിൽ ഗുജ്‌റാത്ത് ഗവർമെന്റിനു നന്ദി പറഞ്ഞു കൊണ്ടാണ്.
2: അത് കഴിഞ്ഞു കാണിക്കുന്ന വിഷ്യൽസ്സ് എല്ലാം ഗോദ ട്രെയിനിലെ തീ വെപ്പാണ്, അതിൽ കുട്ടികളും സ്ത്രീകളും, സന്യാസിമ്മാർ അടക്കം വെന്ത് കത്തുന്നതാണ് കാണിച്ചിരിക്കുന്നത്, അതിലെ ഒരു പിഞ്ച് പെൺകുട്ടി കത്തുന്നതിനു മുമ്പ് അവിടെ പാടിയ പാട്ടാണ് “എമ്പുരാനേ” എന്ന വോയിസ്. ആ പിഞ്ചു കുഞ് പാടിയപ്പോൾ ആ സിനിമ കണ്ടിരുന്ന എന്റെ നെഞ്ച് വരെ തകർന്നു പോയെന്നുള്ളതാണ് സത്യം, എന്റെ കണ്ണുകൾ നിറഞ്ഞുന്നുള്ളതാണ് സത്യം. ഗോദാ ട്രെയിൻ തീ പിടിത്തത്തിൽ മരിച്ച ആ പിഞ്ചു കുഞ്ഞിന്റെ എമ്പുരാനേ എന്ന ആ വിളിക്ക് വോയിസ് കൊടുത്തിരിക്കുന്നത് പൃഥ്വിരാജിന്റെ മോളായ അലകൃതയാണ്. ഗോദാ ട്രെയ്നിൽ കത്തി ചാമ്പലാകുന്ന പിഞ്ച് പെൺകുട്ടിക്ക് പൃഥ്വിരാജിന്റെ മോളുടെ വോയ്‌സ് കൊടുത്ത ബ്രില്ല്യൻസ് ഉണ്ടല്ലോ അത് സംഘികളെ നിങ്ങൾ കണ്ട് കാണില്ല, നിങ്ങളത് ശ്രദ്ധിച്ചിരുന്നെങ്കിൽ ഇവിടെ കിടന്ന് കുരു പൊട്ടിക്കില്ലായിരുന്നു… ഈ സിനിമയും ആ കാണിച്ച വിശ്വൽസിന്റെ ഡെപ്ത്തും മനസിലാവാത്ത സംഘികളാണ് ശെരിക്കും ഗോദ ഗോദ എന്ന് പറഞ്ഞു മലക്കം മറിയുന്നത്… മണ്ടൻമാർ
3: ഇതൊക്കെ കാണിച്ചു കഴിഞ്ഞിട്ടാണ് അതിന്റെ പകരം വീട്ടൽ എന്നോളം മുസ്ലിംസിനെ കൊല്ലുന്നത് കാണിക്കുന്നത്, അവിടെയും ആ മുസ്ലിസ്സായിട്ടുള്ള ആളുകൾ സഹായം തേടിപോയത് ഒരു ഹിന്ദു സ്ത്രിയുടെ വീട്ടിലേക്കാണ്, അവിടെ അവർ അവർക്കുള്ള സഹായം ഒരുക്കി കൊടുക്കുന്നു, ഇതിൽ നിന്നും പൃഥ്വിരാജ് നൽകിയത് മതേതരത്വമെന്ന സന്ദേശമാണ്…
4: പൃഥ്വിരാജിനേ ജിഹാദി തീവ്രവാദി എന്നൊക്കെ വിളിക്കുന്ന നീയൊക്കെ ആ സിനിമയിൽ പാകിസ്ഥാൻ തീവ്രവാദികളുടെ കൈയിൽ നിന്നും കുട്ടികളെ രക്ഷിച്ചെടുക്കുന്ന ലാലേട്ടനേയും അതിനേ പിന്തുടർന്ന് പൃഥ്വിരാജിന്റെയും സീനുകൾ കണ്ടില്ലേ? അതെങ്ങനെ കാണാനാ. അല്ലെ. ഹിന്ദി ഡയലോഗ് ആയത് കൊണ്ടാവും കേരളത്തിലെ സംഘികൾക്കു സത്യത്തിൽ ഒന്നും മനസ്സിലായിട്ടില്ല, എന്നിട്ടാണോടെ ഭാരതം മുഴുവനും ഹിന്ദി ഭാഷ കൊണ്ടു വരാൻ ശ്രമിക്കുന്നത് കഷ്ട്ടം
5: ഈ സിനിമ കണ്ട് ഏതോ ഒരുത്തൻ പറഞ്ഞല്ലോ മോഹൻലാലിനു വെറും അഞ്ച് ഡയലോഗ് മാത്രമേ ഉള്ളുന്ന്… ആ പൊട്ടനെ എന്റെ മുന്നിൽ കണ്ടാൽ എനിക്കൊന്നേ പറയാനുള്ളൂ ഡയലോഗ് ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെ ഉണ്ടെടാ, നിനക്ക് ഭാഷയറിയാത്തത് ആ സിനിമയുടെ കുഴപ്പമല്ലല്ലോ. ഈ സിനിമ മലയാളികൾക്ക് വേണ്ടി മാത്രം എടുത്തതൊന്നുമല്ല, പാൻ ഇന്ത്യൻ സിനിമയാണ്, അത് മനസ്സിലാക്കിട്ട് കേറി കാണണമായിരുന്നു… പൊട്ടൻ
ഇത്രയും പെർഫെക്റ്റായ ലാലേട്ടന്റെ ഒരു സിനിമ ഈ അടുത്തകാലത്ത് ഞാൻ പോയി തീയറ്ററിൽ കണ്ടിട്ടില്ല, ലൂസിഫർ എന്ന സിനിമയുടെ മുകളിലാണ് എമ്പുരാൻ നിൽക്കുന്നത് എന്ന സത്യം ഞാൻ നേരിൽ കണ്ട് മനസിലാക്കി…
6:വേറെ എവിടെയോ പറഞ്ഞു കേട്ടു ലാലേട്ടന് കോട്ടിട്ടാൽ ചേരില്ലാന്ന്, ഈ സിനിമയിലെ ലാലേട്ടന്റെ വിരലുകളും മോതിരവും,കണ്ണുകളും കോട്ടും, മുണ്ടും, കറുത്ത ഷർട്ടും വരെ അഭിനയിച്ചിട്ടുണ്ട് ദാസാ അത്രയിക്കും പെർഫെക്റ്റാണ്…
7:ഇനി വേറെയെവിടെയോ ഞാൻ കണ്ടിരുന്നു പുഷ്പ, ആർആർആർ, കെജിഎഫ്, അതിന്റെയൊന്നും അടുത്ത് എമ്പുരാൻ എത്തിട്ടില്ല എന്ന്, ഈ പറയപ്പെടുന്ന എല്ലാ സിനിമയും ഞാനും കണ്ടത് കൊണ്ടു പറയാ : ഒരൊറ്റ മസാല പോലുമില്ലാതെ എമ്പുരാൻ തിയറ്ററിൽ ഉണ്ടാക്കിയ ഓളം നിയൊക്കെ പറയുന്ന ആ മസാല സിനിമയ്ക്ക് കിട്ടിട്ടില്ല എന്നതാണ് സത്യം… കേരളത്തിൽ നിന്നും ഇത്രയും ക്ലാസ്സായിട്ടുള്ള ഒരു പൊളിറ്റികൽ മാസ്സ് സിനിമ അതും ഹോളിവുഡ് ലെവലിൽ ഷൂട്ട് ചെയ്തു തിയറ്ററിൽ റിലീസ് ചെയ്തെങ്കിൽ അതിവിടത്തെ ഓരോ മലയാളികൾക്കും അഭിമാനിക്കാവുന്ന ഒരു ചരിത്രമാണ് “എമ്പുരാൻ”
ഇന്ത്യൻ സിനിമകളുടെ തട്ടിൽ വെച്ചു എമ്പുരാന്റെ തട്ട് ഏറ്റവും മുകളിലാണ് ഉള്ളത്. സിനിമയിൽ ഒരൊറ്റ മസാലയുമില്ലാതെ, മിനിമൽ വിഎഫ്എക്സ് വർക്ക് മാത്രമുള്ള വിശ്വൽ ട്രീറ്റ്മെന്റിന്റെ എക്സ്രിം ലെവലിൽ എമ്പുരാനോട് കടപ്പിടിക്കാൻ നിന്റെയൊക്കെ ഈ പറയുന്ന പുഷ്പയ്‌ക്കോ, ആർആർആറിനോ കെജിഎഫിന് പോലും സാധിച്ചിട്ടില്ല എന്നതാണ് ഞാൻ നേരിൽ കണ്ട സത്യം.
8: ഞാൻ മനസിലാക്കിയ കേരളത്തിലെ സംഘികളുടെ പ്രശ്നം ശെരിക്കും പറഞ്ഞാൽ അക്ഷരവിദ്യാഭ്യാസം ഇല്ലാത്തതിന്റെയാണ്… അവർക്ക് എമ്പുരാന്റെ ഡയലോഗ് ഒന്നും മനസ്സിലായിട്ടില്ല.
9: ഞാനീ പറഞ്ഞ കാര്യങ്ങളൊക്കെ സിനിമയിൽ ഉണ്ടോന്നുള്ളത് ഒന്നുടെ പോയി ഈ സിനിമ കണ്ട് സംഘികൾ ഉറപ്പ് വരുത്തുക.
10: ഈ സിനിമയെടുത്ത പൃഥ്വിരാജിന് എന്റെയൊരു ബിഗ് സല്യൂട്ട് . ജയ്‌ഹിന്ദ്
Source link