വിപണി തിരിച്ചുകയറുന്നുവോ? ഈ മാസം നിക്ഷേപിക്കാനൊരു ഓഹരിയിതാ

മാർച്ച് 4ന് 21,964 എന്ന താഴ്ന്ന നിലയിലെത്തിയ നിഫ്റ്റി പിന്നീട് ഉയർന്നു. ഈ തിരിച്ചുവരവ് 24,629വരെ തുടരുമെന്നു പ്രതീക്ഷിക്കാം. റാലികളിൽ 23,611ലും 24,629 ലും പ്രതിരോധവും തിരുത്തലിൽ 22,678ലും 21,550ലും പിന്തുണയും പ്രതീക്ഷിക്കാം.ജിഡിപി വളർച്ച, ഉന്മേഷം നൽകുന്ന സാമ്പത്തിക ഡാറ്റ, ദുർബലമാകുന്ന ഡോളർ, ക്രൂഡ് ഓയിൽ വിലയിടിവ്, അമേരിക്ക ഓട്ടമൊബീൽ താരിഫ് നടപ്പാക്കുന്നതു നീട്ടിയത് തുടങ്ങി ഓഹരി വിപണിക്ക് ആശ്വാസം നൽകുന്ന ഒട്ടേറെ ഘടകങ്ങൾ ഇപ്പോഴുണ്ട്. ഫെബ്രുവരിയിൽ മൊത്ത ജിഎസ്ടി കലക്‌ഷൻ 9.1% ഉയർന്നത് ഉപഭോഗം വർധിച്ചതിന്‍റെ സൂചനയും നൽകുന്നു. സപ്ലൈ കൂടിയതിനാൽ ചൈന ഉരുക്കുവ്യവസായം പുനഃക്രമീകരിക്കുകയാണ്. ചൈന സ്റ്റീൽ ഉൽപാദനവും കയറ്റുമതിയും കുറയ്ക്കുന്നത് ഇന്ത്യൻ കമ്പനികൾക്കു നേട്ടമാകും. അതിനാൽ ഈ വർഷം നിക്ഷേപകർക്ക് സ്റ്റീൽ കമ്പനികളിലെ നിക്ഷേപം പരിഗണിക്കാവുന്നതാണ്.
Source link