LATEST NEWS

‘ആ ചോദ്യത്തിന് പ്രസക്തിയില്ല, ബേബിയുടെ യോഗ്യത സമ്മേളനം തീരുമാനിക്കും; എമ്പുരാനെതിരെയുള്ള പ്രതിഷേധം സംഘപരിവാർ അജൻഡ’


സിപിഎമ്മിന്റെ ആഗ്രഹങ്ങളുടെ കേന്ദ്രബിന്ദു കേരളമാണെന്ന് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ മധുരയിലെത്തിയ പാർട്ടി കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ആർഎസ്എസിനെ പ്രതിരോധിക്കാൻ വിശാലമായ ഐക്യമെന്ന സന്ദേശം ഈ സമ്മേളനം നൽകുമെന്നും ജയരാജൻ പറഞ്ഞു. എം.എ. ബേബി ജനറൽ സെക്രട്ടറി ആകുമോയെന്ന ചോദ്യത്തിന് ഇന്ത്യയിലെ പാർട്ടിയെ നയിക്കാൻ സമ്മേളനം ശരിയായ നിലപാടു സ്വീകരിക്കുമെന്നായിരുന്നു ഉത്തരം. എം.എ. ബേബിയുടെ യോഗ്യത സംബന്ധിച്ചു സമ്മേളനമാണു തീരുമാനമെടുക്കേണ്ടതെന്നും ഇ.പി. ജയരാജൻ‌ മനോരമ ഓൺലൈനോടു പറഞ്ഞു.∙ ഇത്തവണത്തെ സിപിഎം പാർട്ടി കോൺഗ്രസിന്റെ പ്രസക്തിയെന്താണ്?  ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന ഒരു സമ്മേളനമാണ് ഇത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ആകാംക്ഷയോടെ നോക്കുകയാണ്. ഇന്ത്യാ രാജ്യം നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ പാർട്ടി കോൺഗ്രസിൽ ചർച്ചയാകും. ആ പ്രശ്നങ്ങൾക്ക് ഇടത്–മതേതര പാർട്ടികളുടെ ഐക്യത്തിന് ഇടതുപക്ഷം ജയിച്ചുവരണം. ഇടതുപക്ഷത്തിനു നേതൃത്വം നൽകുന്ന സിപിഎം ശക്തിപ്പെടണമെന്ന് ഇന്ത്യയിലെ ജനങ്ങൾ ആഗ്രഹിക്കുകയാണ്.∙ ദേശീയ വിഷയങ്ങൾക്കൊപ്പം പാർട്ടി കോൺഗ്രസിന്റെ ഫോക്കസ് കേരളം ആയിരിക്കുമോ? ആഗ്രഹങ്ങളുടെ കേന്ദ്രബിന്ദു കേരളമാണ്. ഇന്ത്യയ്ക്കു പ്രതീക്ഷ നൽകുന്ന പച്ച തുരുത്താണ് കേരളം. ആവിഷ്കാര സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണ് ഇപ്പോൾ. ബിജെപിയും ആർഎസ്എസും സംഘപരിവാർ ശക്തികളും പാർലമെന്ററി ജനാധിപത്യത്തിനു നേരെ ആക്രമണം നടത്തുകയാണ്. ഇതെല്ലാം ജനങ്ങളെ അങ്ങേയറ്റം ഭയപ്പെടുത്തുകയാണ്. ജാതി–മത ഭ്രാന്ത് ഇളക്കിവിടുകയാണ്. ഈ ഘട്ടത്തിൽ ഇടതുപക്ഷ മതേതര ചേരി ശക്തിപ്പെടണം. അങ്ങനെ ഉണ്ടാകണമെങ്കിൽ സിപിഎം ശക്തിപ്പെടണം. അതിനുവേണ്ടിയുള്ള നയങ്ങളും പരിപാടികളും ഈ സമ്മേളനം ആസൂത്രണം ചെയ്യും.


Source link

Related Articles

Back to top button