Today's Recap എമ്പുരാനിൽ 24 വെട്ട്; നടക്കുന്നത് കച്ചവട ഡ്രാമയെന്ന് സുരേഷ് ഗോപി, കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോർജ് – പ്രധാനവാർത്തകൾ വായിക്കാം

എമ്പുരാൻ സിനിമയെ ചൊല്ലിയുള്ള വിവാദങ്ങൾ തന്നെയായിരുന്നു ഇന്നും വാർത്താലോകത്തെ പ്രധാനചർച്ചാ വിഷയങ്ങളിലൊന്ന്. എമ്പുരാനിലെ 24 ഭാഗങ്ങൾ വെട്ടി, എല്ലാം വെറും ബിസിനസ് ഡ്രാമയെന്ന് സുരേഷ് ഗോപി, എമ്പുരാന്റെ പ്രദർശനം തടയണമെന്ന ആവശ്യം തള്ളി ഹൈക്കോടതി തുടങ്ങിയവയായിരുന്നു സിനിമയുമായി ബന്ധപ്പെട്ട പ്രധാനവാർത്തകൾ. നഡ്ഡയെ കണ്ട് വീണാ ജോർജ്, ഇന്ത്യയിലേക്ക് വരാൻ താൽപര്യമെന്നു സുനിത തുടങ്ങിയവയായിരുന്നു മറ്റു ചില പ്രധാനവാർത്തകൾ. ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽ കൂടി വിശദമായി വായിക്കാം.എമ്പുരാന്റെ പുതിയ പതിപ്പിൽ വെട്ടുന്നത് 17 ഭാഗങ്ങളല്ല, 24 ഭാഗങ്ങൾ. റി എഡിറ്റഡ് സെൻസർ രേഖ പുറത്തുവന്നു. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബൽരാജ് ബജ്‍രംഗി എന്നതിനു പകരം ‘ബൽദേവ്’ എന്നാക്കി. കാണാനില്ല എന്ന പത്രവാര്‍ത്തിയിലെ പേരും ബല്‍ദേവ് എന്നു മാറ്റിയിട്ടുണ്ട്. നന്ദികാർഡിൽ നിന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും ഒഴിവാക്കി. എമ്പുരാൻ വിവാദം ബിസിനസ് തന്ത്രമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആളുകളെ പിരികയറ്റി പണമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘‘വെറും ഡ്രാമയാണ് അവിടെ നടക്കുന്നത്. കച്ചവടത്തിന് വേണ്ടിയുള്ള ഡ്രാമയാണ്. മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. മുറിക്കാമെന്ന് അവർ തന്നെയാണ് പറഞ്ഞത്. അത് കഷ്ടമാണ്…’’ – സുരേഷ് ഗോപി പറഞ്ഞു.
Source link