വിപണിയില്‍ തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ പാഴായി, ലോകം കാത്തിരിക്കുന്നു ട്രംപ് താരിഫുകൾ നാളെ

ഇന്നും ഭേദപ്പെട്ട തുടക്കം സ്വന്തമാക്കിയ ഇന്ത്യൻ വിപണി തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിച്ചെങ്കിലും മുന്നേറാനാകാതെ നഷ്ടം കുറിച്ചു. എച്ച്ഡിഎഫ്സി ബാങ്കിന്റെയും ബജാജ് ഫിൻസെർവിന്റെയും എച്ച്സിഎൽ ടെക്കിന്റെയും 3%ൽ കൂടുതൽ വീഴ്ചകളും ഇൻഫോസിസിന്റെയും ടിസിഎസിന്റെയും ഐസിഐസി ബാങ്കിന്റെയും മൂന്ന് ശതമാനത്തിനടുത്ത് വീഴ്ചകളുമാണ് ഇന്ത്യൻ വിപണിയെ തകർത്തത്. നിഫ്റ്റി 23,565 പോയിന്റ് വരെ മുന്നേറിയ ശേഷം 353 പോയിന്റുകൾ തകർന്ന് 23165 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 1390 പോയിന്റുകൾ നഷ്ടമാക്കി 76,024 പോയിന്റിലും ക്ളോസ് ചെയ്തു. ഫിനാൻഷ്യൽ സർവീസസ്, ഐടി, റിയൽറ്റി, കൺസ്യൂമർ സെക്ടറുകൾ 2%ൽ കൂടുതൽ വീണപ്പോൾ നിഫ്റ്റി ബാങ്ക്, നിഫ്റ്റി മിഡ് ക്യാപ്, നിഫ്റ്റി-500, നിഫ്റ്റി നെക്സ്റ്റ്-50 സൂചികളും ഇന്ന് ഓരോ ശതമാനത്തിൽ കൂടുതൽ വീണു. ഓയിൽ&ഗ്യാസ് മാത്രമാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ നേട്ടമുണ്ടാക്കിയത്.
Source link