CINEMA
‘എൽ 3’യിലെ പ്രധാന താരം; ‘എമ്പുരാനി’ൽ ഒളിപ്പിച്ചു വച്ച ആ സർപ്രൈസ് ഇതാ

‘എമ്പുരാൻ’ സിനിമയിൽ സർപ്രൈസ് ആയി വച്ചിരുന്ന പ്രണവ് മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സ്റ്റീഫൻ നെടുമ്പള്ളിയുടെ ചെറുപ്പമാണ് പ്രണവ് അവതരിപ്പിക്കുന്നത്. ‘എമ്പുരാൻ’ സിനിമയുടെ ക്ലൈമാക്സ് ഭാഗത്താണ് പ്രണവ് പ്രത്യക്ഷപ്പെടുന്നതും.സിനിമയുടെ പ്രമോഷനുകളിലും മറ്റുമൊക്കെ പ്രണവ് മോഹൻലാലിന്റെ സാന്നിധ്യം ഒരിക്കൽ പോലും അണിയറക്കാർ സ്ഥിരീകരിച്ചിരുന്നില്ല. ഹൈറേഞ്ചിൽ നിന്നും ഒളിച്ചോടി മുംബൈയിലെത്തുന്ന സ്റ്റീഫനെയാണ് എമ്പുരാനിൽ കാണിക്കുന്നത്.സിനിമയുടെ മൂന്നാം ഭാഗമായ എൽ 3യിലും പ്രധാനവേഷത്തിൽ പ്രണവ് ഉണ്ടാകും. 1980 കാലഘട്ടത്തിലൂടെയാകും സിനിമയുടെ കഥ പറയുക.
Source link