INDIA

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം നാളെ, പട്ടികയിൽ 15 രാജ്യങ്ങൾ; ഇന്ത്യയെ എങ്ങനെ ബാധിക്കും?


‘ഏപ്രിൽ ഏറ്റവും ക്രൂരമാം മാസം’ എന്നാണ് വിഖ്യാത കവി ടി.എസ്.എലിയറ്റ് പറഞ്ഞത്. എന്നാൽ യുഎസുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് ഈ ഏപ്രിൽ ക്രൂരമാകുമോ അല്ലയോ എന്നത് നാളെയറിയാം. ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം നാളെയാണ്. വിമോചനദിനമെന്നാണ് ട്രംപ് ബുധനാഴ്ചയെ വിശേഷിപ്പിച്ചിരിക്കുന്നത്. ആഗോള വിപണിയിൽ യുഎസിനോട് മറ്റു രാജ്യങ്ങൾ അന്യായമായി പെരുമാറുന്നു എന്ന ട്രംപിന്റെ വിശ്വാസമാണ് പകരച്ചുങ്കം ചുമത്താൻ അദ്ദേഹത്തിനു പ്രേരണയായത്. പല രാജ്യങ്ങളും യുഎസ് ഉൽപന്നങ്ങൾക്ക് ഉയർന്ന തോതിലാണ് തീരുവ ചുമത്തുന്നത്. പതിനഞ്ചോളം രാജ്യങ്ങൾക്കായിരിക്കും നികുതി ചുമത്തുക എന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടെങ്കിലും ആർക്കും ഇളവില്ലെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചത്. കാബിനറ്റിലെ മുഴുവൻ അംഗങ്ങളും നാളെ പ്രഖ്യാപനച്ചടങ്ങിന് എത്തുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് വ്യക്തമാക്കിയത്. എന്നാൽ ട്രംപ് എന്തെല്ലാം കാര്യങ്ങൾ വ്യക്തമാക്കും എന്നത് ഇപ്പോഴും അവ്യക്തമാണ്.പട്ടികയിൽ 15 രാജ്യങ്ങൾ, ആരെയും ‘വെറുതെ വിടില്ലെ’ന്ന് ട്രംപ്നാഷനൽ ഇക്കണോമിക് കൗൺസിലിലെ കെവിൻ ഹാസറ്റ് കഴിഞ്ഞ ദിവസം രാജ്യാന്തര മാധ്യമങ്ങളോടു വെളിപ്പെടുത്തിയത് 10–15 രാജ്യങ്ങളാണ് ട്രംപിന്റെ ലിസ്റ്റിലുള്ളതെന്നാണ്. എന്നാൽ അവ ഏതെല്ലാമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. യുഎസുമായുള്ള വ്യാപാരത്തിൽ കമ്മി രേഖപ്പെടുത്തുന്ന രാജ്യങ്ങളാണ് ആ പട്ടികയിലുള്ളതെന്നാണ് വിവരം. വാണിജ്യ വകുപ്പിന്റെ 2024ലെ കണക്ക് പ്രകാരം ചൈനയാണ് പട്ടികയിൽ മുന്നിലുള്ളത്. യൂറോപ്യൻ യൂണിയൻ, മെക്സിക്കോ, വിയറ്റ്നാം, അയർലൻഡ്, ജർമനി, തയ്‌വാൻ, ജപ്പാൻ, ദക്ഷിണ കൊറിയ, കാനഡ, ഇന്ത്യ, തായ്‌ലൻഡ്, ഇറ്റലി, സ്വിറ്റ്‌സർലൻഡ്, മലേഷ്യ, ഇന്തൊനീഷ്യ, ഫ്രാൻസ്, ഓസ്ട്രിയ, സ്വീഡൻ എന്നീ രാജ്യങ്ങളും ട്രംപിന്റെ പട്ടികയിലുണ്ട്. ഇന്ത്യയും മറ്റു രാജ്യങ്ങളുമെല്ലാം അമേരിക്കൻ ഉൽപന്നങ്ങൾക്കു മേൽ ചുമത്തുന്ന വലിയ നികുതിയെപ്പറ്റി ട്രംപ് എപ്പോഴും വിമർശനങ്ങൾ ഉന്നയിക്കാറുമുണ്ട്. എന്നാൽ ആർക്കും ഇളവില്ലെന്നും എല്ലാ രാജ്യങ്ങൾക്കു മേലും നികുതി ചുമത്തുമെന്നും ആയിരുന്നു ട്രംപിന്റെ പുതിയ പ്രഖ്യാപനം. 


Source link

Related Articles

Back to top button