ഭാഗ്യവർഷവുമായി വിഷുക്കാലം; രാജാവിനെപ്പോലെ വാഴുന്ന 5 നക്ഷത്രക്കാർ

ജന്മനക്ഷത്രം ഒരു വ്യക്തിയുടെ ഉയർച്ചയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാകാമെന്നാണ് ജ്യോതിഷം പറയുന്നത്. എങ്കിലും ജനനസമയമാനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുകൾ വരാം. പൊതുവെ ഈ അഞ്ച് നാളുകാർ ഐശ്വര്യപ്രദമായ ജീവിതം നയിക്കുന്നവരായിരിക്കും. പൂരം∙ സിംഹം പ്രതീകമായുളള ചിങ്ങം രാശിയിലാണ് പൂരം നക്ഷത്രക്കാരുടെ ജനനം. നേതൃപദവിയിൽ എത്തുന്നവരും ഭരണശേഷി ഉള്ളവരുമാണ്. ബുദ്ധി കൂർമതയുള്ള ഇക്കൂട്ടർ ഉചിത തീരുമാനങ്ങൾ എടുക്കുന്നവരും ഏതു പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ മിടുക്കരുമായിരിക്കും. കുടുംബത്തിൽ ഒരു പ്രധാന തീരുമാനമെടുക്കാൻ തക്ക പ്രാപ്തിയുള്ളവരായിരിക്കും ഇവർ. ആരുടെ മുന്നിലും തലകുനിക്കാത്ത ഇക്കൂട്ടർ വേണ്ട സമയത്തു പ്രതികരിക്കുന്നതിനാൽ തന്റേടക്കാർ എന്ന് തെറ്റിധരിക്കാറുമുണ്ട്. സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരും ആത്മാർഥതയുള്ളവരും രൂപഭംഗിയുള്ളവരും യാത്രാപ്രിയരുമായിരിക്കും. മറ്റുള്ളവരുടെ പ്രശ്നങ്ങൾ തിരിച്ചറിയാനുള്ള പ്രത്യേക കഴിവും ഇവർക്കുണ്ട്.തിരുവോണം∙ കർമരംഗത്ത് കാര്യശേഷി പ്രദർശിപ്പിക്കുന്നവരാണ് ഇക്കൂട്ടർ. സന്തോഷകരമായ കുടുംബജീവിതം ലക്കിക്കുന്ന ഇക്കൂട്ടർ മധുരമായി സംസാരിക്കുന്നവരായിരിക്കും. ഉപദേശികളായി മറ്റുള്ളവരെ സ്വന്തം ചൊൽപ്പടിയില്‍ നിർത്തുമെങ്കിലും ഇവരുടെ കാര്യത്തിൽ മറ്റുള്ളവർ ഇടപെടുന്നത് ഇഷ്ടപ്പെടാറില്ല. സ്വപ്രയത്നത്തിലൂടെ ജീവിതത്തിൽ പടിപടിയായി ഉയർച്ച നേടുന്നവരാണ് ഇക്കൂട്ടർ.
Source link