KERALAM

‘കഞ്ചാവ് പിടിച്ച ഹോസ്റ്റൽ കേരള സർവകലാശാലയുടേതല്ല’; വ്യക്തമാക്കി വിസി

തിരുവനന്തപുരം: കേരള സർവകലാശാലയ്‌ക്ക് കീഴിലെ ഹോസ്റ്റലിൽ നിന്നല്ല എക്‌സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തതെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. സർക്കാരിന്റെ കീഴിലുള്ള ഹോസ്റ്റൽ ആണ് അതെന്ന് വ്യക്തമാക്കിയ വിസി, റെയ്‌ഡ് നടത്തിയ തീരുമാനത്തെ അഭിനന്ദിച്ചു. എല്ലാ ഹോസ്റ്റലുകളിലും റെയ്‌ഡ് നടത്തണമെന്നാണ് യൂണിവേഴ്‌സിറ്റിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരള സർവകലാശാലയിൽ പഠിക്കണമെങ്കിൽ ഇനി ലഹരി ഉപയോഗിക്കില്ലെന്ന സത്യവാംഗ്‌മൂലം എഴുതി വാങ്ങുമെന്നും വിസി വ്യക്തമാക്കി. ഇന്ന് രാവിലെയാണ് തിരുവനന്തപുരം പാളയം എൽഎംഎസ് ചർച്ചിന് സമീപമുള്ള മെൻസ് ഹോസ്റ്റലിൽ എക്‌സൈസ് മിന്നൽ പരിശോധന നടത്തിയത്. സർവകലാശാലയ്‌ക്ക് കീഴിലുള്ള വിവിധ ക്യാമ്പസുകളിലെ വിദ്യാർത്ഥികളാണ് ഇവിടെ താമസിച്ചിരുന്നത്. എന്നാൽ, പുറത്തുനിന്നുള്ളവരും പഠനം കഴിഞ്ഞവരും ഇവിടെ താമസിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.


Source link

Related Articles

Back to top button