പുതിയ സാമ്പത്തിക വർഷത്തിലേക്ക് ഓഹരി വിപണി; ഇടിഞ്ഞിടിഞ്ഞ് ഓഹരികൾക്ക് ഇപ്പോൾ ‘ന്യായവില’

കൊച്ചി∙ പുതിയ സാമ്പത്തിക വർഷത്തിലേക്ക് ചുവടുവയ്ക്കുമ്പോഴും ഇന്ത്യൻ ഓഹരി വിപണി ആശങ്കകളുടെ വലയത്തിൽ. 2025-26 സാമ്പത്തിക വർഷത്തെ ആദ്യ ദിനമായ ഇന്നുതന്നെ കനത്ത നഷ്ടമാണ് സെൻസെക്സും നിഫ്റ്റിയും നേരിടുന്നത്. അതേസമയം, ദ്വിതീയ വിപണിയിൽ അഞ്ചു മാസത്തിലേറെയായി കനത്ത ഇടിവ് അനുഭവപ്പെട്ട പശ്ചാത്തലത്തിൽ ഓഹരികളുടെ ആദ്യ പൊതു വിൽപനയ്ക്കു (ഐപിഒ) വിപണിയിലെത്താൻ പല സംരംഭകരും കമ്പനികളും തയാറാകുന്നില്ല.മൂലധന സമാഹരണം നിലച്ചാലുണ്ടാകുന്ന ഭവിഷ്യത്തു ഗുരുതരമായിരിക്കും. തുടർച്ചയായ ഇടിവിന്റെ ഫലമായി ഓഹരി വിലകൾ തീർത്തും ന്യായമായ നിലവാരത്തിൽ എത്തിയിട്ടുണ്ട്. എങ്കിലും വിദേശ നിക്ഷേപകർ മുമ്പത്തെപ്പോലെ വിപണിയിലേക്ക് ആകർഷിക്കപ്പെടുന്നില്ല. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ നില ഭദ്രമാക്കുന്നതിനും വിദേശത്തുനിന്നുള്ള പണപ്രവാഹം ആവശ്യമാണ്.വിപണിയെ ആകർഷകമാക്കാൻപോന്ന നിയമ ഭേദഗതികൾ ഉൾപ്പെടെയുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായെങ്കിൽ മാത്രമേ അതു സാധ്യമാകൂ. നിയന്ത്രണ സംവിധാനമായ സെബി പോലും ആരോപണത്തിന്റെ നിഴലിലായതു മറക്കാറായിട്ടില്ല. ഇത് ആവർത്തിക്കാതിരിക്കാനുള്ള നടപടികളും ആവശ്യം.
Source link