ഇളവുകൾ ‘ഏശുന്നില്ല’? വായ്പാപ്പലിശയിൽ പൊറുതിമുട്ടി ജനങ്ങളും ബിസിനസുകാരും; കനിയുമോ റിസർവ് ബാങ്ക്?

വ്യവസായ, വാണിജ്യ മേഖലകൾ മാത്രമല്ല ജനങ്ങളാകെത്തന്നെ അനുഭവിക്കുന്നത് വായ്പ നിരക്കുകളുടെ ഉയർന്ന നിരക്കു മൂലമുള്ള അധിക ബാധ്യത. കഴിഞ്ഞ സാമ്പത്തിക വർഷം റിസർവ് ബാങ്ക് (ആർബിഐ) 0.25% ഇളവു പ്രഖ്യാപിച്ചെങ്കിലും അതിന്റെ പൂർണമായ നേട്ടം ഇടപാടുകാരിലേക്ക് എത്തിയിട്ടില്ലെന്ന യാഥാർഥ്യം നിലനിൽക്കുന്നു. അഞ്ചു വർഷത്തിനു ശേഷമുണ്ടായ ഇളവാകട്ടെ തീർത്തും അപര്യാപ്തവുമായിരുന്നു. ആ ഇളവിന്റെ തുടർച്ചയായി കൂടുതൽ ഇളവുകൾ അനുവദിക്കാൻ ആർബിഐക്ക് ഈ സാമ്പത്തിക വർഷം സാധ്യമാകുമോ എന്നതു കാത്തിരുന്നു കാണേണ്ട കാര്യമാണ്. കുറഞ്ഞത് 0.75% ഇളവ് ഈ സാമ്പത്തിക വർഷം അനുവദിക്കാൻ ആർബിഐക്കു കഴിയണം. അതാകട്ടെ വലിയ വെല്ലുവിളിയാണ്.ആർബിഐയുടെ ആറംഗ നിരക്കു നിർണയ സമിതി (എംപിസി) യുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യ യോഗം അടുത്ത ആഴ്ച ചേരുകയാണ്. സമിതിയുടെ ശുപാർശ 9നു ഗവർണർ പ്രഖ്യാപിക്കും. വാണിജ്യ ബാങ്കുകൾക്ക് ആർബിഐ അനുവദിക്കുന്ന വായ്പയുടെ നിരക്കായ റീപ്പോയിൽ 0.25% ഇളവു പൊതുവേ പ്രതീക്ഷിക്കുന്നുണ്ട്.
Source link