CINEMA

മോദിജിയെ പോലും മോശമായി കാണിച്ചു; ഇത് ഹിന്ദുത്വവാദത്തിനെതിരായി എടുത്ത സിനിമ: രാഹുൽ ഇൗശ്വർ പറയുന്നു


ആർഎസ്എസും ബിജെപിയും മോശക്കാരാണെന്ന് സിനിമയിലൂടെ പറയുന്നത് ശരിയല്ലെന്ന് രാഹുൽ ഈശ്വർ. ‘എമ്പുരാൻ’ എന്ന സിനിമയിൽ ഹിന്ദുക്കൾ എല്ലാം മോശക്കാരാണെന്ന് പറയാതെ മോശം കാര്യങ്ങളും നല്ല കാര്യങ്ങളും ഇടകലർത്തി പറയുകയായിരുന്നു വേണ്ടതെന്നും രാഹുൽ ഈശ്വർ പറയുന്നു. പൃഥ്വിരാജ് കേരളത്തിന്റെ കമൽഹാസനാണെന്നും ഒരു സിനിമയുടെ പേരിൽ പൃഥ്വിരാജിനെയും ഭാര്യയെയും അമ്മയെയും ചീത്ത പറയുന്നത് ശരിയല്ലെന്നും മനോരമ ന്യൂസിനോട് സംസാരിക്കവെ രാഹുൽ ഈശ്വർ പറഞ്ഞു.  ‘നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ കുഴപ്പം നമുക്ക് ഒരു മിഡിൽ ഗ്രൗണ്ടില്ല എന്നുള്ളതാണ്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മോഹൻലാൽ മാപ്പ് പറഞ്ഞിട്ടില്ല, തെറ്റുപറ്റിയെന്നും പറഞ്ഞിട്ടില്ല, അദ്ദേഹം ഖേദപ്രകടനമാണ് നടത്തിയത്. എല്ലാവർക്കും ഉണ്ടായ വിഷമത്തിൽ മോഹൻലാൽ ഖേദപ്രകടനം നടത്തി. എന്നാൽ മുരളി ഗോപി അത് പങ്കുവച്ചില്ല.  ഇത് നമ്മുടെ മെച്യൂരിറ്റി ആയി കാണണ്ടേ. മുരളി ഗോപിയുടെ അച്ഛൻ ഒരു ബിജെപിക്കാരനാണ്. അദ്ദേഹം അവസാന കാലത്ത് ബിജെപിയിൽ ചേർന്നിരുന്നു. കഴിഞ്ഞ ഇലക്ഷനിൽ നരേന്ദ്രമോദിക്കു വേണ്ടിയും ബിജെപിക്ക് വേണ്ടിയും ഇലക്‌ഷൻ പ്രചരണം നടത്തിയ ആളാണ് മല്ലിക സുകുമാരൻ. എന്നാൽ അവരുടെ രണ്ടു മക്കളും ബിജെപി വിരുദ്ധരാണ്. ഹിന്ദുത്വ രാഷ്ട്രീയത്തെ എതിർക്കുന്നവരാണ്. അച്ഛനും മക്കളും ഒക്കെ വേറെ വേറെ രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കുന്നത് നമ്മുടെ കേരളത്തിന്റെ മനോഹാരിതയല്ലേ കാണിക്കുന്നത്. ആരെ ആക്രമിക്കുമ്പോഴും ഒരു മയവും നയവും ഒക്കെ വേണം. സിനിമാ ഗംഭീരമാണെന്നുള്ള കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ ചില വിമർശനമുണ്ട് അത് അങ്ങനെ എടുക്കാം. ഒരു സിനിമയിൽ എല്ലാം നല്ലതല്ല എല്ലാം ചീത്തയുമില്ല. ഒരുപാട് കാര്യങ്ങൾ നല്ലതുണ്ട്, ഒന്ന് രണ്ട് കാര്യങ്ങൾ മോശമായതുമുണ്ട്’ രാഹുൽ പറയുന്നു. ‘നേരത്തെ പറഞ്ഞതുപോലെ ഡാം തകർക്കുമെന്നു പറയുന്ന ഒരു സീൻ ഉണ്ടായിരുന്നു. അതുപോലെതന്നെ ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുന്നതായി കാണിക്കുന്നുണ്ട്. ഇതൊക്കെ ആളുകൾക്കിടയിൽ വേദനയും വിഷമവുമൊക്കെ ഉണ്ടാക്കി. ഇതിനെ ഒരു ബാലൻസ് ആക്കി നമുക്ക് കണ്ടുകൂടെ. ‘എമ്പുരാൻ’ മഹാവിജയമാണ്, ഗംഭീര സിനിമയാണ്, മലയാളത്തിന്റെ അഭിമാനമാണ്. എന്നാൽ ബിജെപിയയെയും ആർഎസ്എസുകാരെയും എല്ലാം മോശമായി കാണിക്കുന്നത് ശരിയാണോ?. ഉദാഹരണത്തിന് നരേന്ദ്രമോദിജിക്ക് കോടതികൾ ക്ലീൻ ചിറ്റ് കൊടുത്തതാണ്. അപ്പോൾ നരേന്ദ്രമോദിയെ നന്നാക്കി കാണിക്കാമായിരുന്നല്ലോ. നരേന്ദ്രമോദി അറിയാതെയാണ് ഈ കലാപങ്ങൾ നടന്നത് എന്നാണല്ലോ കോടതിയും പറഞ്ഞിരിക്കുന്നത്, അത് കാണിക്കാമായിരുന്നില്ലേ. അതൊന്നും കാണിക്കാതെ ഏകപക്ഷീയമായി സിനിമ എടുക്കുന്നത് ശരിയല്ല.’ രാഹുൽ പറഞ്ഞു.  


Source link

Related Articles

Back to top button