BUSINESS
ബാങ്കിലെ മിനിമം ബാലൻസ് ശ്രദ്ധിക്കണേ! എഫ് ഡികൾക്കും സേവിങ്സ് നിക്ഷേപത്തിനും പലിശ കൂടും, ആനുകൂല്യങ്ങൾ കുറയും

ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ, പുതുക്കിയ എഫ്ഡി നിരക്കുകൾ, എടിഎം പിൻവലിക്കൽ നയങ്ങൾ, സ്ഥിര നിക്ഷേപ പലിശ നിരക്കുകളിലെ മാറ്റങ്ങൾ, മിനിമം ബാലൻസ് എന്നിവയെല്ലാം ഇന്നു മുതലുള്ള നിങ്ങളുടെ ബാങ്കിടപാടുകളിൽ മാറും. ശ്രദ്ധിച്ചില്ലെങ്കിൽ ആനുകൂല്യങ്ങൾ കുറയും.∙എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഐഡിബിഐ ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക് എന്നിവയുൾപ്പെടെ നിരവധി ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ പരിഷ്കരിക്കുന്നു. ഉയർന്ന റിട്ടേണുകളുള്ള പ്രത്യേക എഫ്‌ഡി കാലാവധികൾ അവതരിപ്പിച്ചിട്ടുണ്ട്.∙സേവിങ്സ് അക്കൗണ്ടുകളുടെയും പലിശ നിരക്കുകൾ നിരവധി ബാങ്കുകൾ പരിഷ്കരിക്കുന്നുണ്ട്. സേവിങ്സ് അക്കൗണ്ടുകളുടെ പലിശ ഇപ്പോൾ അക്കൗണ്ട് ബാലൻസിനെ ആശ്രയിച്ചിരിക്കും.
Source link