കേരളത്തിലെ ഈ ജില്ലയിൽ പ്രതിദിനം വിവാഹമോചനം നേടുന്നത് നാല് ദമ്പതിമാർ, കാരണങ്ങൾ പലതുണ്ട്

കോട്ടയം: വിവാഹമോചന കേസുകൾ കേരളത്തിൽ നാൾക്ക് നാൾ വർദ്ധിക്കുകയാണ്. കുടുംബ ജീവിതത്തിൽ താളപ്പിഴകൾ കൂടുന്നതോടെയാണ് ദമ്പതികൾ വിവാഹമോചനത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്. ഇപ്പോഴിതാ കോട്ടയം ജില്ലയിൽ പ്രതിദിനം നാല് ദമ്പതിമാർ വീതം വിവാഹമോചിതരാകുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. പാലാ, ഏറ്റുമാനൂർ എന്നീ കുടുംബ കോടതികളിൽ നിന്നും പുറത്തുവന്ന 2024ലെ കണക്കിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ജില്ലയിൽ 2181 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ 1565 ദമ്പതിമാർ വേർപിരിഞ്ഞു. ശാരീരികവും മാനസികവുമായ പീഡനം, ഭാര്യയുടെയോ ഭർത്താവിന്റെയോ വിവാഹേതര ബന്ധം, ലഹരി ഉപയോഗം, വിവാഹത്തിന് മുമ്പ് പറഞ്ഞ പല കാര്യങ്ങളും നുണയാണെന്ന് തെളിയുക തുടങ്ങിയവയാണ് വേർ പിരിയലിന്റെ പ്രധാന കാരണങ്ങൾ.
എന്നാൽ ചില പരാതികൾ കോടതി ഇടപെട്ട് തീർപ്പാക്കി. അതിൽ പ്രധാനപ്പെട്ടത്, പ്രായമായ മാതാപിതാക്കളുടെ സംരക്ഷണം സംബന്ധിച്ചുള്ള തർക്കം തുടങ്ങിയവയാണ്. എട്ട് വർഷം മുമ്പുള്ള ഒരു കേസാണ് ഏറ്റുമാനൂരിൽ തീർപ്പാക്കിയ ഏറ്റവും പഴയ കേസ്. ഇവിടെ വെറും 20 ദിവസത്തിനുളളിലും പരാതികളിൽ പരിഹാരം കണ്ടിട്ടുണ്ട്. 18 ദിവസം കൊണ്ട് കേസ് തീർപ്പാക്കാൻ പാലാ കോടതിക്കും കഴിഞ്ഞിട്ടുണ്ട്.
Source link