ചൈനയെ ബംഗ്ലാദേശിലേക്ക് ക്ഷണിച്ച് യൂനുസ്; വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ച് വിവാദ പരാമർശം

ന്യൂഡല്‍ഹി: ചൈനീസ് സന്ദര്‍ശനത്തിനിടെ ബംഗ്ലാദേശിന്റെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഏഴ് സഹോദരിമാര്‍ എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കരയാല്‍ മാത്രം ചുറ്റപ്പെട്ടതാണെന്നായിരുന്നു യൂനുസിന്റെ പരാമര്‍ശം. കടല്‍ ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി കടല്‍സുരക്ഷയില്‍ ബംഗ്ലാദേശാണ് നിര്‍ണായകം എന്ന് സ്ഥാപിക്കാനാണ് യൂനുസ് ഈ പരാമര്‍ശത്തിലൂടെ ശ്രമിച്ചതെന്നാണ് സൂചനകള്‍. ചൈനീസ് സഹായം ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ചൈനയ്ക്ക് മുന്നില്‍ ഇത് വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്ന് സ്ഥാപിക്കാനാണ് യൂനുസ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ പരാമര്‍ശിച്ചത്. ഈ സാഹചര്യം സാമ്പത്തിക വിപുലീകരണത്തിന് ഉപയോഗപ്പെടുത്തണമെന്നുമാണ് ചര്‍ച്ചയില്‍ യൂനുസ് മുന്നോട്ടുവെച്ചത്.ചൈനയുമായി കൂടുതല്‍ അടുത്ത് നിക്ഷേപങ്ങള്‍ നേടിയെടുക്കുന്നതിനാണ് യൂനുസ് ഈ ശ്രമം നടത്തിയതെന്ന് വിലയിരുത്തപ്പെടുന്നു. നാല് ദിവസത്തെ ചൈനാ സന്ദര്‍ശനത്തിനിടെ ബംഗ്ലാദേശില്‍ കൂടുതല്‍ ഉത്പാദനവും നിര്‍മാണമേഖലയിലും നിക്ഷേപം നടത്താനും വിപണനവും ചരക്കുനീക്കവും ത്വരിതപ്പെടുത്താനും യൂനുസ് ചൈനയെ ബംഗ്ലാദേശിലേക്ക് ക്ഷണിച്ചു. സാമ്പത്തികമായി തകരുകയും ഇന്ത്യയുമായി ബന്ധം വഷളാവുകയും ചെയ്ത സാഹചര്യത്തില്‍ ചൈനയുടെ സഹായം തേടാനാണ് യൂനുസിന്റെ ശ്രമമെന്നാണ് വിലയിരുത്തല്‍.
Source link