'എല്ലാരാജ്യങ്ങളും നമ്മളെ കൊള്ളയടിച്ചു, ഇന്ത്യ 100 ശതമാനം തീരുവ ഈടാക്കി', പകരച്ചുങ്കത്തിന് യുഎസ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ പ്രഖ്യാപനം അനുസരിച്ച് ഏപ്രില്‍ രണ്ട് മുതല്‍ എല്ലാ രാജ്യങ്ങളില്‍ നിന്നും പകരത്തിന് പകരമുള്ള തീരുവ ഈടാക്കി തുടങ്ങും. പകരചുങ്കം ഏര്‍പ്പെടുത്തി തുടങ്ങുന്ന ഏപ്രില്‍ രണ്ട് അമേരിക്കയുടെ വിമോചന ദിനമായിരിക്കുമെന്നാണ് ട്രംപ് വിശേഷിപ്പിച്ചിരിക്കുന്നത്. എല്ലാ രാജ്യങ്ങളില്‍നിന്നും തീരുവ ഈടാക്കുമെന്നും അതുകൊണ്ട് എന്താണ് സംഭവിക്കുകയെന്ന് നോക്കട്ടേയെന്നുമാണ് ട്രംപ് വെല്ലുവിളിച്ചിരിക്കുന്നത്. അമേരിക്കയുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നത് കണക്കിലെടുത്ത് അന്യായമായ തീരുവ ഈടാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളും അമേരിക്കയുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുകയാണ്. ഈ കാരണം കൊണ്ടുതന്നെ യുഎസ് ഉത്പന്നങ്ങള്‍ പല വിദേശരാജ്യങ്ങളിലും എത്തിക്കാന്‍ സാധിക്കുന്നില്ല’ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.
Source link