BUSINESS
എൽജിപി വില വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ; നേട്ടം ഹോട്ടലുകാർക്ക്; ‘വീട്ടുകാർ’ കാത്തിരിക്കണം

ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും തട്ടുകടകൾക്കും ആശ്വാസം സമ്മാനിച്ച് വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ച് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ. കഴിഞ്ഞമാസം ഒന്നിന് 6 രൂപ കൂട്ടിയ എണ്ണക്കമ്പനികൾ ഇന്നു പ്രാബല്യത്തിൽ വന്നവിധം സിലണ്ടറൊന്നിന് (19 കിലോഗ്രാം) 41 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിൽ വില 1,769.5 രൂപയായി. തിരുവനന്തപുരത്ത് 1,790.5 രൂപ. കോഴിക്കോട്ട് 1,802 രൂപ. ഇക്കഴിഞ്ഞ ജനുവരിയിൽ വില ശരാശരി 1,850 രൂപയ്ക്കടുത്തായിരുന്നു. ഏതാനും മാസം മുമ്പുവരെ വില കുത്തനെ ഉയർന്നു നിന്നതിനാൽ റസ്റ്ററന്റുകളും തട്ടുകടകളും മറ്റും പ്രതിമാസം 3,000 മുതൽ 5,000 രൂപവരെ അധികച്ചെലവ് നേരിട്ടിരുന്നു. നിലവിൽ വില അൽപം കുറഞ്ഞെങ്കിലും അതു ഇവയുടെ സാമ്പത്തികച്ചെലവിൽ നൽകുന്നത് മികച്ച ആശ്വാസമാണ്.
Source link