CINEMA
ഒരിക്കൽ പൃഥ്വിരാജിനെതിരെ ഞാനും പറഞ്ഞിരുന്നു, അയാളെ വെറുതെ വിടൂ; മോഹൻലാൽ സിനിമ റീഎഡിറ്റ് ചെയ്യുന്നത് അപമാനകരം: സന്ദീപ് ജി. വാരിയർ

കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഭീഷണി കൊണ്ട് മാത്രമാണ് ‘എമ്പുരാന്’ വീണ്ടും എഡിറ്റിങ് ടേബിളിൽ കയറേണ്ടി വന്നതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ജി. വാരിയർ. മോഹൻലാലിനെ പോലെ ഒരു നടന്റെ സിനിമ വീണ്ടും എഡിറ്റ് ചെയ്ത് കേരളത്തിൽ പ്രദർശിപ്പിക്കേണ്ടി വരുന്നത് മലയാളത്തിന് അപമാനകരമാണെന്നും സന്ദീപ് അഭിപ്രായപ്പെട്ടു.സന്ദീപ് ജി. വാരിയരുടെ വാക്കുകൾ:എമ്പുരാന്റെ തിരക്കഥാകൃത്തിനെയും നിർമാതാക്കളെയും നടനെയും ഒക്കെ മാറ്റിനിർത്തി പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല എന്ന് ആദ്യമായി പറയട്ടെ.
Source link