LATEST NEWS

വിഷു – ഈസ്റ്റർ യാത്ര: ട്രെയിനുകളിൽ ടിക്കറ്റില്ല; വിമാന സർവീസുകളുടെ എണ്ണം കൂട്ടി; സ്പെഷലിൽ പ്രതീക്ഷ!


ചെന്നൈ ∙ വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്ക് നാട്ടിൽ പോകുന്ന മലയാളികളെ ‘റാഞ്ചാൻ’ തയാറെടുത്ത് വിമാനക്കമ്പനികൾ. ആഘോഷ സീസണും വേനലവധിയും കണക്കിലെടുത്ത് കേരളത്തിലേക്കു ദിവസേനയുള്ള വിമാന സർവീസുകളുടെ എണ്ണം കൂട്ടി. നിലവിൽ കൊച്ചിയിലേക്കുള്ള സർവീസുകളാണ് കൂട്ടിയതെങ്കിലും തിരുവനന്തപുരത്തേക്കും മലബാറിലേക്കും കൂടുതൽ സർവീസുകൾ ലഭിച്ചേക്കും. വിഷു, ഈസ്റ്റർ എന്നിവയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റുകൾ നേരത്തെ തീർന്നിരുന്നു. വിഷുവിന് രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ, ദക്ഷിണ റെയിൽവേ സ്െപഷൽ ട്രെയിൻ പ്രഖ്യാപിക്കുമോയെന്നാണ് മലയാളികൾ ഉറ്റുനോക്കുന്നത്.∙ കൊച്ചിയിലേക്ക് കണ്ണുനട്ട് വിമാനങ്ങൾനിലവിൽ നേരിട്ട് കൊച്ചിയിലേക്ക് ദിവസേന 6 സർവീസുകളാണുള്ളത്. ഇത് 8–9 സർവീസുകളായാണ് കൂട്ടിയത്. പുലർച്ചെ 5.30, രാവിലെ 6.25, 7.55, 10.15, വൈകിട്ട് 5.45, 7.05, 8.15, 8.35, 9.20 എന്നീ സമയങ്ങളിലാണു ചെന്നൈയിൽ നിന്നു വിമാനം പുറപ്പെടുക. ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് എന്നീ കമ്പനികളാണു സർവീസ് നടത്തുന്നത്. ഒരു മണിക്കൂർ 10 മിനിറ്റ് മുതൽ ഒന്നേ മുക്കാൽ മണിക്കൂർ വരെയാണ് യാത്രാ സമയം. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ സ്കൂൾ അടയ്ക്കുന്നതും ആഘോഷ സീസണും കണക്കിലെടുത്ത് കൂടുതൽ പേർ കേരളത്തിലേക്കു യാത്ര ചെയ്യുമെന്ന പ്രതീക്ഷയിലാണ് കമ്പനികൾ.


Source link

Related Articles

Back to top button