ലോട്ടറിയെടുക്കുന്നവർ നിർബന്ധമായും അറിയേണ്ടത്; വരുത്തിയിരിക്കുന്നത് വമ്പൻ മാറ്റം, സമ്മാനവും കുത്തനെ കൂട്ടി

തിരുവനന്തപുരം: കേരള ലോട്ടറിയിൽ വമ്പൻ മാറ്റങ്ങൾ വരാൻ പോകുന്നു. അക്ഷയ, വിൻ – വിൻ, ഫിഫ്റ്റി – ഫിഫ്റ്റി, നിർമൽ എന്നീ ലോട്ടറികളുടെ പേരുകൾ മാറ്റും. ഇതിനുപകരം സമൃദ്ധി, ധനലക്ഷ്മി, ഭാഗ്യധാര, സുവർണകേരളം എന്നീ പേരുകളായിരിക്കും നൽകുക. പേരിൽ മാത്രമല്ല, സമ്മാനത്തിലും മാറ്റം ഉണ്ടായിരിക്കും.
ഇനി മുതൽ ഒരു കോടി രൂപയായിരിക്കും ഒന്നാം സമ്മാനമായി നൽകുക. 100 രൂപയായിരുന്നു മിനിമ സമ്മാനത്തുക. ഇത് അമ്പതായി കുറയ്ക്കും, രണ്ടാം സമ്മാനം നേരത്തെ പത്ത് ലക്ഷം വരെയായിരുന്നു നൽകിയിരുന്നത്. ഇത് അമ്പത് ലക്ഷമാക്കി ഉയർത്തും. മൂന്നാം സമ്മാനം അഞ്ച് മുതൽ ഇരുപത്തിയഞ്ച് ലക്ഷം വരെയാക്കും. മുമ്പ് ഇത് ഒരു ലക്ഷമായിരുന്നു. ടിക്കറ്റ് വിലയും കൂട്ടും. നാൽപ്പത് രൂപയിൽ നിന്ന് അമ്പതാക്കും.
സമ്മാനയിനത്തിൽ ആകെ 24.12 കോടി രൂപ വിതരണം ചെയ്യും. മൂന്നാം സമ്മാനം വരെ ഒന്നുവീതവും നാലാം സമ്മാനമായ ഒരു ലക്ഷം രൂപ 12 പേർക്കും നൽകും. നിലവിൽ പ്രതിദിനം 1.08 കോടി ടിക്കറ്റുകളാണ് അച്ചടിക്കുന്നത്.
സമ്മർ ബമ്പർ ഭാഗ്യശാലിയെ നാളെയറിയാം
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ സമ്മർ ബമ്പർ ഭാഗ്യശാലിയെ നാളെയറിയാം. ഒന്നാം സമ്മാനമായി 10 കോടി രൂപ നൽകുന്ന ബി.ആർ 102 സമ്മർ ബമ്പർ നറുക്കെടുപ്പ് നാളെ ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്ക് നടയ്‌ക്കും. ആകെ 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്. ഇതിൽ ശനിയാഴ്ച ഉച്ചവരെ മൂന്നു മണിവരെ 35,23,230 ടിക്കറ്റുകൾ വിറ്റുപോയി.
7,90,200 ടിക്കറ്റുകൾ വിറ്റ് പാലക്കാടും 4,73,640 ടിക്കറ്റുകൾ വിറ്റ് തിരുവനന്തപുരവും 4,09,330 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ലയും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്. 50 ലക്ഷം രൂപ രണ്ടാം സമ്മാനമുള്ള ബമ്പറിന് 500 രൂപയിൽ വരെ അവസാനിക്കുന്ന ആകർഷകമായ സമ്മാന ഘടനയാണുള്ളത്. 250 രൂപ വിലയുള്ള ടിക്കറ്റിന് മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നൽകുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നൽകും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.
Source link