LATEST NEWS

ഒറ്റപ്പാലത്ത് സംഘർഷം; പൊലീസ് ഉദ്യോഗസ്ഥനും യുവാവിനും വെട്ടേറ്റു


ഒറ്റപ്പാലം∙ നഗരാതിർത്തിയിലെ മീറ്റ്നയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 2 പേർക്കു വെട്ടേറ്റു. ഒറ്റപ്പാലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജ് നാരായണനും സംഘർഷം നടന്ന സ്ഥലത്തു നിന്നു കസ്റ്റഡിയിലായ അക്ബർ എന്ന യുവാവിനുമാണ് വെട്ടേറ്റത്. രാത്രി 12 മണിയോടെ ആയിരുന്നു ആക്രമണം.പ്രദേശത്തു സംഘർഷം നടന്നതറിഞ്ഞ് എത്തിയ പൊലീസ് അക്ബറുമായി സ്റ്റേഷനിലേക്കു പോകാൻ ഒരുങ്ങുന്നതിനിടെയാണ് എതിർവിഭാഗം ആക്രമിച്ചത്. രാജ് നാരായണനെയും അക്ബറിനെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്ബറും സുഹൃത്തുക്കളായ ചിലരും തമ്മിലായിരുന്നു ആദ്യഘട്ടത്തിൽ സംഘർഷം. ഇതിനിടെ ചിലർക്ക് പരുക്കേറ്റിരുന്നു. ഇതറിഞ്ഞാണു പൊലീസ് സ്ഥലത്തെത്തിയത്. ജീപ്പിലേക്ക് കയറ്റൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആക്രമണം എന്നാണ് വിവരം. രാജ് നാരായണന്റെ കൈയ്ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല.


Source link

Related Articles

Back to top button