BUSINESS

GOLD BREAKS RECORD സ്വർണത്തെ പിടിച്ചുയർത്തി ‘പകരച്ചുങ്ക ട്രംപുരാൻ’; പവന് 68,000 കടന്നു; പണിക്കൂലിയടക്കം ഇന്നു വില ദാ ഇതാണ്


തുടർച്ചയായ രണ്ടാംദിവസവും കേരളത്തിൽ പുത്തൻ നാഴികക്കല്ല് ഭേദിച്ച് സ്വർണവില. ചരിത്രത്തിലാദ്യമായി ഇന്നലെ 67,000 രൂപ ഭേദിച്ച (Read Details) പവൻവില, ഇന്ന് 68,000 രൂപയും മറികടന്ന് മുന്നേറി. ഇന്ന് ഒറ്റയടിക്ക് 680 രൂപ വർധിച്ച് വില 68,080 രൂപയായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം കൂടിയത് 2,600 രൂപ. ഗ്രാമിന് ഇന്ന് 85 രൂപ കുതിച്ച് വില 8,510 രൂപയിലെത്തി. ഗ്രാം വില 8,500 രൂപ കടന്നതും ഇതാദ്യം.കനംകുറഞ്ഞ ആഭരണങ്ങളും (ലൈറ്റ് വെയ്റ്റ്) വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഇന്നു ചരിത്രം കുറിച്ചു. വില ആദ്യമായി 7,000 രൂപ കടന്നു. ഗ്രാമിന് 70 രൂപ ഉയർന്ന് 7,020 രൂപയാണ് ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ ചെയർമാനായ ഓൾ കേരള ഗോൾഡ് ആൻഡ് മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നൽകിയ വില. ഇവർ വെള്ളിക്കു നൽകിയ വില ഗ്രാമിന് ഒരു രൂപ ഉയർത്തി 112 രൂപ.എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ 18 കാരറ്റിന് ഗ്രാമിന് 70 രൂപ ഉയർത്തി 6,980 രൂപ നൽകിയപ്പോൾ വെള്ളിവില ഗ്രാമിന് 112 രൂപയിൽ മാറ്റമില്ലാതെ നിർത്തി. 22 കാരറ്റ് സ്വർണവില കുത്തനെ കൂടിയപ്പോൾ, താരതമ്യേന വില കുറവാണെന്നത് ഇടക്കാലത്ത് 18 കാരറ്റ് സ്വർണാഭരണങ്ങളുടെ സ്വീകാര്യത വർധിപ്പിച്ചിരുന്നു. 22 കാരറ്റുമായി ഇപ്പോഴും ഗ്രാമിന് 1,500 രൂപയോളം വിലക്കുറവുണ്ടെങ്കിലും വില 7,000 രൂപ കടന്നുവെന്നത് ഉപഭോക്താക്കളെ നിരാശരാക്കുന്നുണ്ട്.


Source link

Related Articles

Back to top button