‘നാരായണിയിലെ’ നിഖിലും ആതിരയും ചില ചോദ്യങ്ങളും; വാത്സല്യം ടോക്സിക് ആകുന്ന കാലം

‘ബന്ധങ്ങളിലൊക്കെ ഒരു അതിർവരമ്പുകൾ ഉള്ളത് നല്ലതാ കുറച്ചു കാലമെങ്കിലും നിലനിൽക്കും.’ നാരായണീന്റെ മൂന്നാണ്മക്കൾ എന്ന സിനിമ കണ്ടപ്പോൾ മനസ്സിൽ കൊരുത്തതാണ് ഈ വാചകം. ശരിയാണ്, ആയാസമില്ലാതെ ശ്വാസമെടുക്കാൻ പറ്റുന്ന ബന്ധങ്ങളാണ് മനുഷ്യന് ആവശ്യം. സിനിമ കണ്ടതു മുതൽ, ഒരാൾക്ക് മറ്റൊരാളുടെ സ്വകാര്യതയിലേക്കു കടന്നു ചെല്ലാനുള്ള സ്വാതന്ത്ര്യം എത്രയാണെന്ന് ആലോചിക്കാൻ തുടങ്ങി; പ്രത്യേകിച്ച് കുടുംബത്തിൽ. കുടുംബങ്ങളെക്കുറിച്ചു പ്രതിപാദിച്ച ചില സിനിമകളും മനസ്സിലേക്കെത്തി. വ്യത്യസ്ത കാലഘട്ടങ്ങളിൽ കുടുംബം എന്ന ചട്ടക്കൂടിനെ മലയാള സിനിമ നോക്കിക്കണ്ടത് എങ്ങനെയെന്നു മനസ്സിലാക്കാനായി പിന്നീടു ശ്രമം.കഴിഞ്ഞ മൂന്നര പതിറ്റാണ്ടു കാലത്തെ കാര്യമെടുത്താൽ കുടുംബചിത്രമെന്ന വിശേഷണം മലയാളി മിക്കവാറും ചേർത്തു വയ്ക്കാറുള്ളത് ‘വാത്സല്യം’ എന്ന മമ്മൂട്ടി ചിത്രത്തിലാണ്. ഒരു കാലത്ത് കുടുംബം എങ്ങനെ ആകണമെന്നു കാണിക്കാനാണ് മലയാളികൾ ആ സിനിമ ഉപയോഗിച്ചതെങ്കിൽ, ഇന്ന്, കുടുംബത്തിനുള്ളിൽ ശ്വാസം മുട്ടുന്ന മനുഷ്യരെക്കുറിച്ച് സംസാരിക്കാനാണ് ആ ചിത്രം സോഷ്യൽ മീഡിയയിൽ റഫർ ചെയ്യപ്പെടുന്നത്; പ്രത്യേകിച്ച് നമ്മുടെ ജെൻ സി കുട്ടികൾക്കിടയിൽ. രണ്ടു കാലം, രണ്ടു കാഴ്ചപ്പാട്!രാഘവൻ നായരുടെ സ്നേഹം
Source link