എൻ.എസ്.എസ് വളർന്നത് എതിർപ്പുകൾ നേരിട്ട് : ജി.സുകുമാരൻനായർ

ചങ്ങനാശ്ശേരി : എൻ.എസ്.എസിന്റെ വളർച്ച എതിർപ്പുകൾ നേരിട്ടാണെന്നും, എതിർപ്പുകൾ ഇല്ലായിരുന്നെങ്കിൽ ഒന്നുമാകില്ലായിരുന്നുവെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ഡെമോക്രാറ്റിക് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (ഡി.എസ്.ടി.എ) സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻ.എസ്.എസിന്റെ കീഴിലുള്ള വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സാധിച്ചു. പല സ്‌കൂളുകളിലും ഇതിനുള്ള തുടർപ്രവർത്തനങ്ങൾ നടന്നു വരുന്നു. വിദ്യാഭ്യാസമേഖലയിൽ സമുദായാചാര്യന്റെ ദർശനങ്ങളെ സാക്ഷാത്കരിക്കുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എക്‌സിക്യുട്ടീവ് കൗൺസിൽ അംഗം ഹരികുമാർ കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് സ്കൂൾസ് ജനറൽ മാനേജർ അഡ്വ.ടി.ജി.ജയകുമാർ സന്ദേശം നൽകി. ജി.പ്രദീപ്, പി.സുരേഷ്, ബി.പ്രസന്നകുമാർ, ബി.കൃഷ്ണകുമാർ, പി.ബിന്ദു, ആർ.എസ്.ജീജ, ആർ.ഹരിശങ്കർ, തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്റായി ജി.പ്രദീപ്കുമാറിനെയും, ജന.സെക്രട്ടറിയായി പി.സുരേഷിനെയും തിരഞ്ഞെടുത്തു.
Source link