സ്വീഡനിൽ അവസരങ്ങളേറുന്നു

ഡോ.ടി.പി.സേതുമാധവൻ | Tuesday 01 April, 2025 | 12:13 AM
സ്വീഡനിലെ വർക്ക് പെർമിറ്റ്,തൊഴിൽ വിസ എന്നിവയിൽ 2025ൽ ഏറെ മാറ്റം നിലവിൽ വരുന്നു.ഐ.ടി, ഹെൽത്ത് കെയർ,നിർമ്മാണം എന്നിവയിൽ സ്‌കിൽഡ് പ്രൊഫെഷണലുകൾക്കു സ്വീഡനിൽ സാധ്യതയേറെയുണ്ട്.നഴ്‌സിംഗ്,എഞ്ചിനീയറിംഗ്,ടീച്ചിംഗ്,ആർക്കിടെക്ച്ചർ,നിർമാണം,ഡെന്റിസ്ട്രി, സൈക്കോളജി,ഇലക്ട്രിഷ്യൻ,ഐ.ടി വിദഗ്ധർക്ക് സാധ്യതയേറെയുണ്ട്.
MEXT 2025 സ്കോളർഷിപ് @ ജപ്പാൻ
ജപ്പാനിലെ യോക്കോഹാമ നാഷണൽ യൂണിവേഴ്സിറ്റിയിൽ MEXT 2025 സ്കോളർഷിപ്പിന് അപേക്ഷിക്കാം. സുസ്ഥിര വികസനം,എഞ്ചിനീയറിംഗ്,സോഷ്യൽ സയൻസസ്,അർബൻ ഇന്നൊവേഷൻ എന്നിവയിൽ ഉപരിപഠനത്തിനും,ഗവേഷണത്തിനും സ്കോളർഷിപ്പ് ലഭിക്കും.ബിരുദാനന്തര പഠനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. www.in.emb -japan.go.jp
ഭാവി സ്കില്ലുകൾക്കു പ്രാധാന്യമേറുന്നു
ഭാവി തൊഴിലുകൾക്കിണങ്ങിയ ഭാവി സ്കില്ലുകൾക്കു പ്രാധാന്യമേറുന്നു.ഇത് ഫ്യൂച്ചർ സ്‌കിൽസ് എന്ന പേരിലാണറിയപ്പെടുന്നത്.സ്കിൽ വികസനം ലക്ഷ്യമിട്ട് ഫ്യൂച്ചർ ഇന്നോവേഷൻ,സ്കില്ലുകൾ എന്നിവയ്ക്ക് പ്രാധാന്യമേറുന്നു.ഇതിനുതകുന്ന രീതിയിൽ ഭാവി സ്കില്ലുകൾ രൂപപ്പെടുത്തിയെടുക്കണം.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അപ്പ് സ്‌കില്ലിംഗ്,റിസ്‌കില്ലിംഗ് പ്രോഗ്രാമുകൾ എന്നിവ ഭാവി തൊഴിലുകൾക്കനുസരിച്ച് തയ്യാറാക്കണം.അഭ്യസ്തവിദ്യരായ യുവതി യുവാക്കൾ ലക്ഷ്യമിടുന്ന തൊഴിലുകൾക്കനുസരിച്ചുള്ള സ്കിൽ കൈവരിക്കാൻ ശ്രമിക്കണം.
അഗ്രി ബിസ്സിനസ്സ് മാനേജ്മെൻറ്
കാർഷിക,വെറ്ററിനറി,ഫിഷറീസ്,കോ-ഓപ്പറേഷൻ & ബാങ്കിംഗ്,ഹോർട്ടികൾച്ചർ മുതലായവയിൽ ബിരുദം പൂർത്തിയാക്കിയവർക്ക് ചേരാവുന്ന അഗ്രി-ബിസിനസ്സ് മാനേജ്മെന്റ്,സപ്ലൈ ചെയിൻ മാനേജ്‌മന്റ്,റൂറൽ മാനേജ്‌മന്റ് കോഴ്സുകൾക്ക് സാധ്യതയേറെയുണ്ട്.ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സ്റ്റൻഷൻ മാനേജ്മെന്റിലെ അഗ്രിബിസിനസ്സ്,സപ്ലൈ ചെയിൻ മാനേജ്‌മന്റ് ബിരുദാനന്തര കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കാനുള്ള പ്രാഥമിക യോഗ്യത കാർഷിക,കാർഷിക അനുബന്ധ ബിരുദമാണ്. കേരള കാർഷിക സർവ്വകലാശാല,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എന്നിവ നടത്തുന്ന അഗ്രിബിസിനസ്സ് മാനേജ്മെന്റ് പ്രോഗ്രാമുകൾക്ക് ഏത് ബിരുദധാരികൾക്കും അപേക്ഷിക്കാം.കാർഷിക,അനുബന്ധ ബിരുദധാരികൾക്ക് ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മന്റ് (ഇർമ) നടത്തുന്ന റൂറൽ മാനേജ്‌മന്റ് പ്രോഗ്രാമിനും,നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ് നടത്തുന്ന റൂറൽ മാനേജ്‌മന്റ് പ്രോഗ്രാമിനും ചേരാം.ഇർമ ഡീംഡ് സർവ്വകലാശാലയാകാനുള്ള തയ്യാറെടുപ്പിലാണ്.
ബിരുദധാരികൾക്ക് ചേരാവുന്ന അഗ്രിബിസിനസ്സ് മാനേജ്‌മന്റ് കോഴ്സുകൾ ന്യൂസിലാൻഡ്,നെതർലൻഡ്‌സ്, ഓസ്ട്രേലിയ,യു.കെ സർവ്വകലാശാലകളിലുണ്ട്.നെതെർലാൻസിലെ ഹാസ്,വാഗെനിങ്കൻ സർവ്വകലാശാലകൾ, ഓസ്‌ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ,യു.കെയിലെ ബ്രിസ്റ്റോൾ സർവകലാശാല എന്നിവിടങ്ങളിൽ മികച്ച പ്രോഗ്രാമുകളുണ്ട്.
അഗ്രിബിസിനസ് മാനേജ്മെന്റിൽ ഉപരിപഠനം നടത്താൻ വിദ്യാർത്ഥികൾ കൃഷി,ഇക്കണോമിക്സ്,വെറ്റിനറി സയൻസ്,കാർഷിക എഞ്ചിനീയറിംഗ്,ഡയറി ടെക്നോളജി,ഡെവലെപ്‌മെന്റൽ സയൻസ്,മാനേജ്മെന്റ്, കോമേഴ്‌സ്,ഫിഷറീസ് സയൻസ്,കോ-ഓപ്പറേഷൻ & ബാങ്കിംഗ് കോഴ്സുകൾ എന്നിവയ്ക്ക് ചേരാം.കാർഷിക കോഴ്സുകൾക്ക് ചേരാൻ നീറ്റിൽ മികച്ച സ്കോർ ആവശ്യമാണ്.ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ 15 ശതമാനം അഖിലേന്ത്യ കാർഷിക കോഴ്സുകൾക്ക് ചേരാൻ കേന്ദ്ര സർവ്വകലാശാലകൾക്കുവേണ്ടി നടത്തുന്ന സെൻട്രൽ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ (CUET-UG) എഴുതണം.ബി.ബി.എ പൂർത്തിയാക്കിയവർക്കും അഗ്രിബിസിനസ് മാനേജ്‌മന്റ് എം.ബി.എ പ്രോഗ്രാമിന് ചേരാം.അഗ്രിബിസിനസ് മാനേജ്‌മന്റ് കോഴ്സുകൾ ഉൾപ്പെടുത്തിയ ബി.ബി.എ പ്രോഗ്രാമുണ്ട്.
Source link