LATEST NEWS

വിദ്യാർഥി പുണെയിൽ; കോഴിക്കോട് സൈനിക സ്കൂളിൽ നിന്ന് ചാടിപ്പോയ 13കാരനെ കണ്ടെത്തി


കോഴിക്കോട്∙ മലാപ്പറമ്പ് സൈനിക സ്കൂളിൽ നിന്നു കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. പുണെയിലെ റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നാണ് കുട്ടിയെ അന്വേഷണ സംഘം കണ്ടെത്തിയത്. ഈ മാസം 24–നാണ് ബിഹാർ സ്വദേശിയായ സൻസ്കാർ കുമാർ മലാപ്പറമ്പ് വേദവ്യാസ സ്കൂളിലെ ഹോസ്റ്റലിൽനിന്ന് ചാടിപ്പോയത്. വിദ്യാർഥിയെ കാണാതായതോടെ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങളും ഇൻസ്റ്റഗ്രാം ചാറ്റും  കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പുണെയിലാണെന്നുള്ള വിവരം ലഭിച്ചത്. ഇക്കഴിഞ്ഞ 24ന് കന്യാകുമാരി -പുണെ എക്സ്പ്രസിൽ വിദ്യാർഥി കയറിയെന്ന വിവരം ലഭിച്ചിരുന്നു.  സുഹൃത്തുക്കളോട് പുണെയിലേക്ക് പോകുമെന്ന് കുട്ടി പറഞ്ഞിരുന്നു. രണ്ടു ദിവസം മുമ്പ് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കുട്ടിയെ കണ്ടെത്താൻ നിര്‍ണായകമായത്.അതിസാഹസികമായാണു കുട്ടി ഹോസ്റ്റലിൽനിന്നു രക്ഷപ്പെട്ടത്. പുലർച്ചെ ഒരു മണിയോടെ ഹോസ്റ്റലിന്റെ ഒന്നാം നിലയിൽനിന്നു കേബിളിൽ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടിയാണ് പുറത്തുപോയത്. 


Source link

Related Articles

Back to top button