WORLD
ലിത്വാനിയയിൽ മൂന്നു യുഎസ് സൈനികരെ മരിച്ചനിലയിൽ കണ്ടെത്തി

വിൽനിയുസ്: ലിത്വാനിയയിൽ കാണാതായ മൂന്നു അമേരിക്കൻ സൈനികരെ മരിച്ചനിലയിൽ കണ്ടെത്തി. ചതുപ്പു പ്രദേശത്ത് സൈനികവാഹനത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു സൈനികനെ കാണാതായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സൈനികരെ കാണാതായത്. ആറു ദിവസമായി ഇവർക്കായി യുഎസ്, പോളണ്ട്, ലിത്വാനിയ സൈനികർ തെരച്ചിൽ നടത്തുകയായിരുന്നു.
Source link